Asianet News MalayalamAsianet News Malayalam

പോണ്ടിച്ചേരി സർവ്വകലാശാലയിൽ പ്രതിഷേധം തുടരുന്നു; വിദ്യാര്‍ത്ഥികള്‍ കരുതല്‍ തടങ്കലില്‍

നാളത്തെ ഉപരാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് നടപടിയെന്നാണ് വിശദീകരണം. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനാണ് നാളെ ഉപരാഷ്ട്രപതി വെങ്കയനായിഡു സര്‍വ്വകലാശാലയില്‍ എത്തുന്നത്. 

students of Pondicherry University are taken in custody
Author
chennai, First Published Feb 25, 2020, 7:30 PM IST

ചെന്നൈ: ഫീസ് വര്‍ധനവിലും പൗരത്വ നിയമ ഭേഗഗതിയിലും പ്രതിഷേധിക്കുന്ന പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ കരുതല്‍ തടങ്കലില്‍ എടുത്തു. നാളത്തെ ഉപരാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് നടപടിയെന്നാണ് വിശദീകരണം. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനാണ് നാളെ ഉപരാഷ്ട്രപതി വെങ്കയനായിഡു സര്‍വ്വകലാശാലയില്‍ എത്തുന്നത്. ക്യാമ്പസികത്ത് അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു. ക്യാമ്പസിലെ ഇന്‍റര്‍നാഷണല്‍ സ്റ്റഡീസ് ബിൽഡിങ്ങിലാണ് വിദ്യാര്‍ത്ഥികളെ തടഞ്ഞ് വച്ചിരിക്കുന്നത്. 

ഇവർക്ക് മണിക്കൂറുകളായി കുടിവെള്ളം പോലും നൽകിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഫീസ് വർധനവ്, പൗരത്വ നിയമ ഭേദഗതി ഉൾപ്പടെ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ഇരുപതാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് പൊലീസ് നടപടി. അതേസമയം ചെന്നൈയിലെ ഷഹീന്‍ ബാഗ് മോഡല്‍ പ്രതിഷേധത്തില്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിക്കാപ്പമാണ് പിണറായി വിജയന്‍ പ്രതിഷേധ വേദിയിലെത്തുക. വൈകിട്ട് ആറ് മണിക്കാണ് പ്രതിഷേധ സംഗമം.

Follow Us:
Download App:
  • android
  • ios