ദില്ലി: കൊവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താൽ ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരുന്ന് വികസിപ്പിക്കുന്ന ഉടൻ രാജ്യത്തുടനീളം അത് നല്കാനുള്ള തയ്യാറെടുപ്പാണ് ഉന്നത തലയോഗത്തിൽ പ്രധാനമന്ത്രി വിലയിരുത്തിയത്. പ്രതിരോധ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമത്തിൽ ഇന്ത്യയ്ക്ക് പ്രധാന പങ്കു വഹിക്കാനുണ്ടെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.