Asianet News MalayalamAsianet News Malayalam

'ഇന്ത്യാ സേ ജമൈക്ക'; ഇന്ത്യന്‍ റാപ് ഗായകനൊപ്പം ഐപിഎല്ലിലേക്ക് ഗെയ്‌ലിന്‍റെ മാസ് എന്‍ട്രി- വീഡിയോ

രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ മത്സരത്തിനിറങ്ങും മുൻപാണ് യൂണിവേഴ്സ് ബോസ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗെയ്ൽ ഗായകന്റെ റോളിലും സാന്നിധ്യമറിയിച്ചത്. 

IPL 2021 Watch Chris Gayle Music Video With Indian Rapper Emiway Bantai
Author
Mumbai, First Published Apr 12, 2021, 2:24 PM IST

മുംബൈ: ക്രീസിൽ കരീബിയൻ കൊടുങ്കാറ്റായ ക്രിസ് ഗെയ്ൽ കളിക്കളത്തിന് പുറത്തും വ്യത്യസ്തനാണ്. വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍താരം ഇത്തവണ ഐപിഎല്ലിന് എത്തുന്നത് റാപ് ഗാനവുമായി. ഗെയ്‍ലിന്റെ സംഗീത ആൽബം ഇന്നലെ പുറത്തിറക്കി.

രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ മത്സരത്തിനിറങ്ങും മുൻപാണ് യൂണിവേഴ്സ് ബോസ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗെയ്ൽ ഗായകന്റെ റോളിലും സാന്നിധ്യമറിയിച്ചത്. 'ഇന്ത്യാ സേ ജമൈക്ക' എന്ന് പേരിട്ടിരിക്കുന്ന ആൽബത്തിൽ ഇന്ത്യന്‍ റാപ്പ് ഗായകൻ എമിവേയ്‌ക്കൊപ്പമാണ് ഗെയ്ൽ എത്തുന്നത്. ഗെയ്‌ലിന്‍റെ ആല്‍ബം ഇതിനകം വൈറലായിട്ടുണ്ട്. 

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്‍റെ താരമായ ക്രിസ് ഗെയ്‌ല്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിക്കാനിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ മികച്ച റെക്കോര്‍ഡുള്ള താരം 132 മത്സരങ്ങളില്‍ 4772 റൺസ് നേടിയിട്ടുണ്ട്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയിട്ടുള്ള താരമായ ഗെയ്ൽ ആറ് ശതകങ്ങളും 31 ഫിഫ്റ്റിയും പേരിലാക്കിയിട്ടുണ്ട്. 

രാജസ്ഥാൻ റോയൽസിനെതിരെ 16 കളിയിൽ 499 റൺസാണ് ഗെയ്‌ലിന്‍റെ നേട്ടം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് ഏഴരയ്‌ക്ക് രാജസ്ഥാന്‍ റോയല്‍സിനെ പഞ്ചാബ് കിംഗ്‌സ് നേരിടും. 

എതിരാളികള്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാ! പഞ്ചാബിന്‍റെ എക്‌സ് ഫാക്‌ടര്‍ ഈ താരമായേക്കാം

Follow Us:
Download App:
  • android
  • ios