Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്ത് 12 കോടിയുടെ ഭാ​ഗ്യശാലി ആരാകും ? ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

കഴിഞ്ഞ വർഷം തിരുവോണം ബമ്പറിന്റെ 46 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 2017ൽ വിറ്റഴിഞ്ഞ 65 ലക്ഷം ടിക്കറ്റുകളാണ് തിരുവോണം ബമ്പറിന്റെ നിലവിലെ റെക്കോർഡ് വിൽപന. 

kerala state onam bumper lottery result on today
Author
Thiruvananthapuram, First Published Sep 20, 2020, 9:13 AM IST

തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ ഭാ​ഗ്യശാലിയെ ഇന്നറിയാം. ഇന്ന് (സെപ്റ്റംബർ 20 ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് കഴിഞ്ഞ വർഷം മുതൽ ഓണം ബമ്പറിന് നൽകി കൊണ്ടിരിക്കുന്നത്. 

ഓഗസ്റ്റ്‌ 4 മുതലാണ് ഈ വർഷത്തെ ഓണം ബമ്പറിന്റെ വില്‍പ്പന ആരംഭിച്ചത്. TA, TB, TC, TD, TE, TG എന്നിങ്ങനെ 6 സീരീസുകളിലാണ് തിരുവോണം ബമ്പർ പുറത്തിറക്കിയിട്ടുളളത്.12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില.

Read Also: 'അടിച്ചു മോളേ...' ആ ഓണം ബംമ്പര്‍ കോടീശ്വരന്മാരും കോടീശ്വരികളും ഇതാ ഇവിടെയുണ്ട്!

കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണ് ഉണ്ടായത്. ഇതുവരെ 44.10 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചുവെന്നും അതിൽ എല്ലാ ടിക്കറ്റുകളും വിറ്റുപോയെന്നും ലോട്ടറി വകുപ്പ് അറിയിച്ചു. നാല് ഘട്ടങ്ങളിലായി അച്ചടിച്ച  42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീർന്നിരുന്നു. ആവശ്യക്കാർ കൂടിയതോടെ 2.1 ലക്ഷം ടിക്കറ്റുകൾ കൂടി അടിയന്തരമായി അച്ചടിച്ച് വിതരണത്തിന് എത്തിക്കുകയും ഇതിന്റെ വിപണനത്തിനായി ഭാഗ്യക്കുറി ഓഫീസുകൾ ശനിയാഴ്ചയും തുറന്ന് പ്രവർത്തിച്ചിരുന്നു.

കഴിഞ്ഞ വർഷം തിരുവോണം ബമ്പറിന്റെ 46 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 2017ൽ വിറ്റഴിഞ്ഞ 65 ലക്ഷം ടിക്കറ്റുകളാണ് തിരുവോണം ബമ്പറിന്റെ നിലവിലെ റെക്കോർഡ് വിൽപന. കഴിഞ്ഞ വർഷം ഓണം ബമ്പർ വിജയികളായത് ആറുപേരാണ്. കായംകുളത്തെ ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ റോണി, രംജിം, രാജീവൻ, സുബിൻ തോമസ്, വിവേക്, രതീഷ് എന്നിവർ ചേർന്നു വാങ്ങിയ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. 

Follow Us:
Download App:
  • android
  • ios