തിരുവനന്തപുരം: കേരളത്തിലെ വിവധ വിമാനത്താവളങ്ങളിൽ നിന്നും രാജ്യത്തെ വിവധ നഗരങ്ങളിലേക്ക് 39 പുതിയ ആഭ്യന്തര സർവ്വീസുകൾ ആരംഭിക്കും. ആറ് വിമാന കമ്പനികൾ പുതിയ സർവ്വീസ് തുടങ്ങുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ടിക്കറ്റിന്റെ വാറ്റ് നിരക്ക് കുറച്ചാൽ മൂന്ന് സർവ്വീസുകൾ കൂടി തുടങ്ങുമെന്ന് ഇൻഡിഗോ കമ്പനി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വിളിച്ച എയർലൈൻ മേധാവികളുടെ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 

തിരുവനന്തപുരത്ത് നിന്ന് മാത്രം 23 സർവീസുകളാണ് ഉണ്ടാവുക. മൊത്തം 22 ഫ്ളൈറ്റുകൾ. എയർ ഇന്ത്യ - 1, സ്പൈസ് ജെറ്റ് - 8,  എയർ ഏഷ്യ-  7,  വിസ്താര -1, ഗോ എയർ - 22 എന്നിങ്ങനെയാണ് വിമാന സർവ്വീസുകൾ.