അവിശ്വാസത്തിന് മുഖ്യമന്ത്രിയുടെ മാരത്തണ്‍ മറുപടി; 40 നെതിരെ 87 വോട്ട്; പ്രമേയം പരാജയപ്പെട്ടു- live

Anti trust vote, Rajyasabha Election in Kerala Assembly live updates

10:06 PM IST

മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടിയെന്ന് ചെന്നിത്തല

അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ അംഗബലമുള്ളതുകൊണ്ട് അവിശ്വാസ പ്രമേയം തള്ളി. എന്നാല്‍ സഭാ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് പ്രതിപക്ഷത്തിന് സര്‍ക്കാരിനെ തുറന്ന് കാണിക്കാനായെന്ന് ചെന്നിത്തല പറഞ്ഞു

9:24 PM IST

അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം വോട്ടിനിട്ട് തള്ളി. 40 നെതിരെ 87 വോട്ടുകള്‍ക്ക് ആണ് പ്രമേയം പരാജയപ്പെട്ടത്. സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 

9:16 PM IST

അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ്

അവിശ്വാസപ്രമേയത്തില്‍ നിയമസഭയില്‍ വോട്ടെടുപ്പ്. അംഗങ്ങളുടെ തലയെണ്ണിയാണ് വോട്ടെടുപ്പ്. 

9:12 PM IST

അവിശ്വാസ പ്രമേയ ചര്‍ച്ച പത്താംമണിക്കൂറില്‍

പ്രധാന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് ഉത്തരമില്ലെന്ന് പ്രതിപക്ഷ ആക്ഷേപം. സ്പീക്കറുടെ ഡയസിന് മുമ്പില്‍ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം. സ്വര്‍ണ്ണക്കടത്ത് കേസില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമമെന്നും മുഖ്യമന്ത്രി.

8:40 PM IST

മുഖ്യമന്ത്രിക്ക് മറുപടി ഇല്ലെന്ന് പ്രതിപക്ഷം; സഭയില്‍ ബഹളം

മുഖ്യമന്ത്രിക്ക് മറുപടി ഇല്ലെന്ന് ആരോപിച്ച് സഭയില്‍ പ്രതിപക്ഷ ബഹളം. എന്നാല്‍ മറുപടി പറയാന്‍ തയ്യാറെന്നും കേള്‍ക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടം കൂടരുതെന്ന് സ്പീക്കര്‍.

8:28 PM IST

ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി

കെ ടി ജലീലിനെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി. കിറ്റ് വിതരണത്തിനായി കോണ്‍സുല്‍ ജനറലാണ് മന്ത്രിക്ക് സന്ദേശമയച്ചത്. ഒരു നിയമ ലംഘനവും ജലീല്‍ നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി.

8:11 PM IST

കണ്‍സള്‍ട്ടന്‍സികള്‍ ആവശ്യം

വന്‍കിട പദ്ധതികള്‍ക്ക് കണ്‍സള്‍ട്ടന്‍സി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിന്‍റെ കാലത്തും നിരവധി കണ്‍സള്‍ട്ടന്‍സികള്‍ക്ക് കരാര്‍ നല്‍കി. 

8:11 PM IST

ഇ ബസ് പദ്ധതി; ധാരണാപത്രം ഒപ്പിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

ഇ ബസ് പദ്ധതിയില്‍ ഇതുവരെ ധാരണാപത്രം ഒപ്പിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി. കെഎഎല്ലും ഹെസും സഹകരിക്കാന്‍ കേന്ദ്രാനുമതി ഉണ്ട്. പ്രതിപക്ഷത്തിന്‍റെ ആരോപണം സ്ഥാപിത താല്‍പര്യപ്രകാരമെന്നും മുഖ്യമന്ത്രി

7:49 PM IST

വഴിയോര വിശ്രമ കേന്ദ്രം; അടുത്ത മാസം ടെന്‍റര്‍ നടപടി പൂര്‍ത്തിയാവും

വഴിയോര വിശ്രമ കേന്ദ്രത്തിന്‍റെ ടെന്‍റര്‍ നടപടി അടുത്ത മാസം പൂര്‍ത്തിയാവുമെന്ന് മുഖ്യമന്ത്രി

7:49 PM IST

കേരളം പലതിലും ഒന്നാമത്

കേരളം പല കാര്യങ്ങളിലും ഒന്നാമതാണെന്ന് മുഖ്യമന്ത്രി. ഇതാണ് പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നത്. അതിന്‍റെ ഭാഗമായാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി. 

7:42 PM IST

പ്രോഗ്രസ്സ് റിപ്പോർട്ട് പുറത്തിറക്കി

സർക്കാരിന്‍റെ പ്രോഗ്രസ്സ് റിപ്പോർട്ട് പുറത്തിറക്കിയ മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്തു വച്ചു

7:14 PM IST

അപവാദ പ്രചാരണം ആകരുത്

വിമര്‍ശനങ്ങള്‍ ആകാം. പക്ഷേ അപവാദ പ്രചാരണം ആകരുതെന്ന് മുഖ്യന്ത്രി. അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി വികസനത്തെ തടസ്സപ്പെടത്തരുതെന്നും മുഖ്യമന്ത്രി.

7:04 PM IST

ജന വിശ്വാസം വര്‍ധിച്ചു; മുഖ്യമന്ത്രി

സർക്കാരിൽ ജനം ഏല്‍പ്പിച്ച വിശ്വാസം അവിശ്വാസം ആയി മാറേണ്ട ഒന്നും ഇക്കാലയളവിൽ ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി. സർക്കാരിന്‍റെ പ്രോഗ്രസ്സ് റിപ്പോർട്ട്‌ മേശപ്പുറത്ത് വെച്ച് മുഖ്യമന്ത്രി.

7:04 PM IST

മറുപടി ചുരുക്കണമെന്ന് ചെന്നിത്തല

മുഖ്യമന്ത്രി ബജറ്റ് പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് ചെന്നിത്തല

6:58 PM IST

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യന്ത്രി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നാട് ഏറ്റെടുത്തു. എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സാങ്കേതിക വിദ്യാ പ്രാപ്യമാക്കി. ആര്‍ദ്രം പദ്ധതി പൊതുജനാരോഗ്യം എല്ലാവര്‍ക്കും പ്രാപ്യമാക്കി. നാല് വര്‍ഷം കൊണ്ട് മുന്‍ ആലോചിക്കാന്‍ കഴിയാത്ത നേട്ടങ്ങള്‍ കൈവരിച്ചു.

6:56 PM IST

എം വി ശ്രേയാംസ് കുമാറിന് ജയം

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 41 വോട്ടുകള്‍ക്കെതിരെ 88 വോട്ടുകള്‍ നേടിയാണ് ശ്രേയാംസ് കുമാര്‍ വിജയിച്ചത്. രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ എം വി ശ്രേയാംസ് കുമാറിന് വിജയം. യുഡിഎഫിലെ ലാൽ വർഗീസ് കൽപകവാടിയെ 41 നെതിരെ 88 വോട്ടുകൾ നേടിയാണ് ശ്രേയാംസ് കുമാർ പരാജയപ്പെടുത്തിയത്.140 അംഗ സഭയിൽ 130 പേർ വോട്ടു ചെയ്തു. ഒരു വോട്ട് അസാധുവായി. വി എസ് അച്യുതാനന്ദന്‍, സി.എഫ്. തോമസ്, ജോര്‍ജ്ജ് എം. തോമസ് എന്നിവർ ആരോഗ്യ പ്രശ്നങ്ങൾ കാരണം വോട്ടു ചെയ്യാൻ എത്തിയില്ല. കെ എം ഷാജിക്കും കാരാട്ട് റസാഖിനും അയോഗ്യത കാരണം വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. 

6:53 PM IST

ലൈഫ് മിഷന്‍ പാവപ്പെട്ടവര്‍ക്കായുള്ള പദ്ധതി; മുഖ്യമന്ത്രി

 ലൈഫ് മിഷന്‍ വഴി വീട് നല്‍കാനായത് രണ്ടേകാല്‍ ലക്ഷം പേര്‍ക്കെന്ന് മുഖ്യമന്ത്രി. ഏത് കുപ്രചാരണം നടത്തിയാലും ലൈഫുമായി മുന്നോട്ട് പോകും.

5:42 PM IST

പ്രതിപക്ഷത്തിന് അവരില്‍ തന്നെ അവിശ്വാസം: മുഖ്യമന്ത്രി

പ്രതിപക്ഷത്തിന് അവരില്‍ തന്നെ അവിശ്വാസം വന്നുവെന്ന് മുഖ്യമന്ത്രി. യുഡിഎഫിലെ ബന്ധങ്ങള്‍ ശിഥിലമായി. പ്രതിപക്ഷശ്രമം ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനെന്നും മുഖ്യന്ത്രി

4:59 PM IST

മുനീറിന് മറുപടിയുമായി ആരോഗ്യമന്ത്രി

മുനീറിന്‍റെ ആരോപണത്തിന് മറുപടിയുമായി ആരോഗ്യ മന്ത്രി. മെഡിക്കൽ സർവീസ് കോര്‍പ്പറേഷന്‍റെ നടപടി എല്ലാം സുതാര്യം. കേരളത്തിൽ കൊവിഡ് പ്രതിരോധത്തിന് സുരക്ഷാ ഉപകരണങ്ങളുടെ കുറവ് വന്നിട്ടില്ല. ആദ്യ ഘട്ടത്തിൽ തന്നെ ഇടപെട്ട സാഹചര്യത്തിലാണ് ഇത് സാധ്യമായത്. 100 രൂപയ്ക്കും പിപിഇ കിറ്റ് ലഭിക്കും, പക്ഷെ ഗുണനിലവാരമില്ല. ഗുണനിലവാരത്തിന്‍റെ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്‍ചയ്ക്കില്ല. 

4:59 PM IST

ജോസ് വിഭാഗത്തിനെതിരെ ജോസഫ് പക്ഷം

വിപ്പ് ലംഘിച്ച ജോസ് വിഭാഗത്തിന്‍റേത് പാർട്ടി വിരുദ്ധ നടപടി എന്ന് ജോസഫ് വിഭാഗം. ഇരു എംഎൽഎമാരും യുഡിഎഫിനോട് കാണിച്ചത് വലിയ വഞ്ചനയാണ്. ഇരുവരുടേതും അച്ചടക്ക ലംഘനമാണ് നടപടി സ്വീകരിക്കുമെന്നും ജോസ് വിഭാഗം പറഞ്ഞു. 

4:53 PM IST

മറുപടി കേള്‍ക്കാതെ ഇറങ്ങിപ്പോകരുത്: പ്രതിപക്ഷത്തോട് സുധാകരന്‍

ആരോപണങ്ങള്‍ക്ക് മറുപടി കേള്‍ക്കാതെ ഇറങ്ങിപ്പോകരുതെന്ന് സുധാകരന്‍. 

4:53 PM IST

ജലീലിനെതിരെ ചെന്നിത്തല

ജലീല്‍ മതത്തെ ദുരുപയോഗം ചെയ്തുവെന്ന് രമേശ് ചെന്നിത്തല. 

4:37 PM IST

ലൈഫ് രണ്ടാം ലാവലിന്‍; ചെന്നിത്തല

ലൈഫില്‍ നടന്നത് കൊള്ളയെന്ന് രമേശ് ചെന്നിത്തല. എ സി മൊയ്തീന്‍റെ കൈകള്‍ ശുദ്ധമല്ലെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. 

4:32 PM IST

വി ഡി സതീശനെതിരെ ജെയിംസ് മാത്യു

വി ഡി സതീശനെതിരെ  ആരോപണവുമായി ജെയിംസ് മാത്യു. വി ഡി സതീശന്‍ ബെർമ്മിംഗ് ഹാമിൽ പോയി പുനർജനി പദ്ധതിക്കായി സഹായം ചോദിച്ചു. വിദേശകാര്യ മന്ത്രാലത്തിന്‍റെ അനുമതി വാങ്ങിയിട്ടാണോ ഇത് ചെയ്‍തതെന്നും ജെയിംസ് മാത്യു ചോദിച്ചു. 

4:25 PM IST

പുതിയ ആരോപണവുമായി ചെന്നിത്തല

വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതില്‍ അഴിമതിയെന്ന് ചെന്നിത്തല. കണ്ണായ സ്ഥലങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നു. റവന്യൂ മന്ത്രിയുടെ കുറിപ്പ് മറി കടന്നാണ് തീരുമാനമെന്നും ചെന്നിത്തല. 

3:13 PM IST

ഭീഷണി വേണ്ടെന്ന് ചെന്നിത്തല

ഭീഷണി വേണ്ടെന്നും അഭിപ്രായം പറയാന്‍ അവസരം നല്‍കണമെന്നും ചെന്നിത്തല. ഗണേഷ് കുമാർ ഞങ്ങളെ വെല്ലുവിളിക്കുന്നു. 

3:01 PM IST

വിശദീകരണവുമായി തിരുവഞ്ചൂര്‍

പ്രളയം വരാൻ തിരുവഞ്ചൂർ കാത്തിരിക്കുന്നുവെന്ന സ്വരാജിന്‍റെ പ്രസ്‍താവനയ്ക്ക് മറുപടിയുമായി തിരുവഞ്ചൂര്‍. ഇനിയും പ്രളയമുണ്ടാകുമെന്ന് മുഖ്യമന്ത്രി ചെയർമാനായ സമിതിയാണ് വിലയിരുത്തിയത്. താന്‍ ഉന്നയിച്ചത് അതാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 

3:01 PM IST

അവിശ്വാസ പ്രമേയം നനഞ്ഞ പടക്കം: എം സ്വരാജ്

കേരളത്തിൽ ഇടത് വിരുദ്ധ ദുഷ്ട സഖ്യം പ്രവര്‍ത്തിക്കുന്നു എന്ന് എം സ്വരാജ് നിയമസഭയിൽ. സര്‍ക്കാരിനെതിരെ യുഡിഎഫും ബിജെപിയും ഒരുമിച്ച് നിൽക്കുന്നു . ജനവരുദ്ധ പ്രതിപക്ഷം മാത്രമല്ല , അവര്‍ പടച്ച് വിടുന്ന അസത്യ ജൽപനങ്ങളെ അച്ചടിച്ച് വിട്ടും ദൃശ്യചാരുത നൽകിയും വിശുദ്ധ സത്യമാക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളും കൂടി ചേര്‍ന്നാണ് കേരളത്തിൽ ഇപ്പോഴുള്ള  അവിശുദ്ധ സഖ്യമെന്നും എം സ്വരാജ് ആരോപിച്ചു.

3:01 PM IST

'ഒരു ഭരണകാലത്തും എന്‍ഐഎ സെക്രട്ടറിയേറ്റില്‍ കയറിയിട്ടില്ല'; ഷാഫി പറമ്പില്‍

ഇതുവരെയുണ്ടായ ഒരുഭരണകാലത്തും എന്‍ഐഎ സെക്രട്ടറിയേറ്റില്‍ കയറിയിട്ടില്ലെന്നും സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി പ്രതികളെ സഹായിച്ചതിന്‍റെ ഓരോ വിവരവും പുറത്ത് വരുമ്പോഴും അതില്‍ പങ്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി.

1:12 PM IST

'മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി'; കെഎം ഷാജി- വീഡിയോ കാണാം

'മുഖ്യമന്ത്രിയില്ലാതെ എങ്ങനാ മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി';കെഎം ഷാജി - വീഡിയോ കാണാം

1:12 PM IST

ലൈഫില്‍ നാലേകാല്‍ കോടിയല്ല ഒമ്പതേകാല്‍ കോടിയാണ് കമ്മീഷനെന്ന് വി ഡി സതീശന്‍ - വീഡിയോ കാണാം.

1:02 PM IST

സഭാ കവാടത്തിൽ ബിജെപി പ്രതിഷേധം

സമ്മേളനം നടക്കുന്നതിനിടെ സഭാ കവാടത്തിൽ ബിജെപി പ്രതിഷേധം. സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ, ഒ.രാജഗോപാൽ എം എൽ എ എന്നിവരുടെ നേതൃത്വത്തിലാണ് പത്തിലേറെ ബിജെപി പ്രവർത്തകർ സഭ കവാടത്തിൽ പ്രതിഷേധിച്ചത്. 

12:42 PM IST

രാജ്യ സഭ തെരഞ്ഞെടുപ്പിൽ ഇത് വരെ വോട്ട് ചെയ്തത് 125 പേർ

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇതുവരെ 136 വോട്ടർമാരിൽ 125 പേർ വോട്ടു ചെയ്തു. എൽഡിഎഫിലെ 85 പേരും യു‍ഡിഎഫിലെ 39 പേരും പിസി ജോർജ്ജും വോട്ട് ചെയ്തു.

11:51 AM IST

സ്വർണ്ണക്കടത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് കെ എം ഷാജി

സ്വർണ്ണക്കടത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് അഴിക്കോട് എംഎൽഎ കെ എം ഷാജി. പ്രധാനമന്ത്രിയെ പോലെ മുഖ്യമന്ത്രിയും ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുന്നുവെന്ന് കെ എം ഷാജിയുടെ ആരോപണം. തന്നെ പറ്റി മാത്രം പറയരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ആത്മീയ കള്ളക്കടത്തിനാണ് ഒരു മന്ത്രിക്ക് താൽപര്യമെന്ന് ഷാജിയുടെ ആക്ഷേപം. മുഖ്യമന്ത്രിയുടെ ചുറ്റും വാർത്താ സമ്മേളനത്തിൽ ഇരിക്കുന്ന റവന്യൂ മന്ത്രിയും ആരോഗ്യ മന്ത്രയും പ്രാണായാമം ചെയ്യുന്നുവെന്ന് പരിഹാസം.

11:45 AM IST

സ്പീക്കർക്കെതിരെ ബിജെപി

ജനാധിപത്യ വിരുദ്ധ നടപടിയാണ് സ്പീക്കർ നടത്തിയതെന്ന് ബിജെപി. വിമാനത്താവള വിഷയത്തിൽ ഒ രാജഗോപാലിന് സംസാരിക്കാൻ പോലും അനുമതി നൽകിയില്ലെന്ന് ബിജെപി. കള്ളക്കടത്ത് പണം പോയതത് എ കെ ജി സെന്‍ററിലേക്കും മുഖ്യമന്ത്രിയിലേക്കുമെന്ന് കെ സുരേന്ദ്രൻ. 

11:23 AM IST

മറുപടിയുമായി ഭരണപക്ഷം

പ്രതിപക്ഷ ആരോപണങ്ങൾ തള്ളി ഭരണപക്ഷം. ജനപിന്തുണ നഷ്ടപ്പെട്ട പ്രതിപക്ഷത്തിന് എങ്ങനെ അവിശ്വാസം കൊണ്ട് വരാൻ കഴിയുമെന്ന് ഭരണപക്ഷം. 

Read more at: അവിശ്വാസ പ്രമേയം മല എലിയെ പ്രസവിച്ചത് പോലെയെന്ന് എസ് ശർമ്മ ...

11:20 AM IST

ഇത് അവതാരങ്ങളുടെ കാലമെന്ന് തിരുവഞ്ചൂർ

പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം സംസ്ഥാനത്ത് അവതാരങ്ങളുടെ കാലമെന്ന് തിരുവഞ്ചൂർ. സ്വപ്നയും,പിഡബ്യൂസിയിലെ റെജി പിള്ളയും, പ്രതാപ് മോഹൻ നായരും, റെജി ലൂക്കോസും അടക്കം 15 അവതാരങ്ങളെന്ന് തിരുവഞ്ചൂരിന്‍റെ പരിഹാസം. മുഖ്യമന്ത്രിയുടെ പ്രെസ്സ് സെക്രട്ടറി തന്നെ മാധ്യമ പ്രവർത്തകരെ കുറ്റപ്പെടുത്തുന്നു എന്നിട്ടും മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ല. 

Read more at:  പിണറായി അധികാരമേറ്റ ശേഷം അവതാരങ്ങളുടെ കാലം: വിമർശനവുമായി തിരുവഞ്ചൂർ ...

11:11 AM IST

കോവിഡ് പ്രതിരോധത്തിൽ എല്ലാവരെയും മാറ്റി നിർത്തി

കോവിഡ് പ്രതിരോധത്തിൽ എല്ലാവരെയും മാറ്റി നിർത്തിയെന്ന ആരോപണം ആവർത്തിച്ച് സതീശൻ. മന്തിരമാർ ക്യാബിനറ്റിൽ ചോദ്യം ചോദിക്കണമെന്ന് സതീശൻ. ഈ സർക്കാരിന്‍റെ തല അമിത് ഷായുടെ കക്ഷത്തിലെന്നും ആക്ഷേപം.

11:07 AM IST

സംസ്ഥാനത്ത് നിയമന നിരോധനമാണെന്ന് വി ഡി സതീശൻ

സംസ്ഥാനത്ത് നിയമന നിരോധനമെന്ന് വി ഡി സതീശൻ.ഉദ്യോഗാർത്ഥികളെ വഞ്ചിച്ചുവെന്ന് ആരോപണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വരെ പാർട്ടിക്കാർ തട്ടി എടുത്തിട്ടും നടപടി ഇല്ല. 

11:05 AM IST

കൺസൾട്ടൻസി രാജിനെ കുറിച്ച് ധവള പത്രം ഇറക്കണം

കൺസൾട്ടൻസി രാജിനെ കുറിച്ച് ധവള പത്രം ഇറക്കണമെന്ന് സതീശൻ്റെ പരിഹാസം. എല്ലാം  അറിയുന്ന ധനമന്ത്രി നോക്കു കുത്തിയെ പോലെ ഇരിക്കുന്നു. കടം എടുക്കൽ മാത്രം ആണ് ധനമന്ത്രിയുടെ ജോലിയെന്നും സതീശൻ.

11:02 AM IST

ടെണ്ടർ തുക ചോർത്തി നൽകിയെന്ന് വി ഡി സതീശൻ

സംസ്ഥാനത്തിന്‍റെ ടെണ്ടർ തുക അദാനിക്ക് ചോർത്തി നൽകിയെന്ന് വി ഡി സതീശൻ.

11:02 AM IST

രാജ്യസഭാ തെരഞ്ഞെടുപ്പ്; 86 പേർ വോട്ട് ചെയ്തു

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇതുവരെ 136 വോട്ടർമാരിൽ 86 പേർ വോട്ടു ചെയ്തു. പി ജെ ജോസഫും വോട്ട് രേഖപ്പെടുത്തി

11:00 AM IST

ജലീലിനെതിരെ ആഞ്ഞടിച്ച് വി ഡി സതീശൻ

ജലീൽ ദിവ്യ പുരുഷനാണെന്ന് വി ഡി സതീശൻ. സക്കാത്ത് കയ്യിൽ നിന്നാണ് കൊടുക്കേണ്ടത്. കള്ളത്തട്ടിപ്പിന് വിശുദ്ധ ഗ്രന്ഥത്തെ മറയാക്കിയെന്ന് ആരോപണം.

10:59 AM IST

ലൈഫ് മിഷനിലും തട്ടിപ്പ്

ലൈഫ് മിഷനിൽ വൻ തട്ടിപ്പ് നടന്നിട്ടുണ്ട്. ധാരണാപത്രം ഒപ്പിട്ട ശേഷം സർക്കാർ തുടർ കരാറിൽ ഏർപ്പെട്ടില്ലെന്ന് വി ഡി സതീശൻ ആരോപിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ ആകെ ഒമ്പതര കോടി രൂപയാണ് കൈക്കൂലി കൊടുത്തിട്ടുള്ളത്. നാലരക്കോടിയുടെ കാര്യമേ പുറത്തു വന്നുള്ളു. ബെവ്കോ ആപ് സംബന്ധിച്ചും അഴിമതി നടന്നു. ബെവ്കോ ആപ്പിലെ സഖാവിന് ഈ അഞ്ചുകോടിയുമായി ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ സർക്കാരിന് മറുപടിയുണ്ടോ എന്നും സതീശൻ ചോദിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെണ്ടർ തുക സർക്കാർ അദാനി ​ഗ്രൂപ്പിന് ചോർത്തിക്കൊടുത്തു എന്നും അദ്ദേഹം ആരോപിച്ചു. 

10:57 AM IST

എല്ലാറ്റിന്‍റെയും ഉത്തരവാദിത്തം ശിവശങ്കറിന്‍റെ തലയിൽ കെട്ടി വെക്കുന്നു

എന്ത് ചോദിച്ചാലും ഒന്നും അറിയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാറ്റിന്‍റെയും ഉത്തരവാദിത്തം ശിവശങ്കറിന്‍റെ തലയിൽ കെട്ടി വെക്കുന്നുവെന്ന് സതീശൻ.

10:52 AM IST

'കള്ളക്കടത്തിന്‍റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ് '

സ്വർണ്ണ കള്ളക്കടത്തിന്‍റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വി ഡി സതീശൻ. വ്യക്തമായ പദ്ധതിയുമായാണ് കടത്ത് സംഘം എത്തിയതെന്ന് വി ഡ‍ി സതീശന്‍റെ ആരോപണം. സിഎമ്മിന്‍റെ വകുപ്പിൽ പിൻവാതിൽ വഴി ജോലി നേടിയതും പദ്ധതി പ്രകാരമെന്ന് സതീശൻ. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തുവെന്ന് വി ഡ‍ി സതീശൻ. 

10:51 AM IST

അവിശ്വാസ പ്രമേയം സഭയിൽ അവതരിപ്പിക്കുന്നു

മുഖ്യമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം വി ഡി സതീശൻ അവതരിപ്പിക്കുന്നു. 

തൽസമയം കാണാം

10:44 AM IST

മംഗൾദാസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

പ്രമുഖമായ നിയമ സ്ഥാപനമായത് കൊണ്ടാണ് സംസ്ഥാനം സിറിൽ അമർചന്ദ് മംഗൾദാസിനെ സമീപിച്ചതെന്ന് മുഖ്യമന്ത്രി. ലേലത്തുക നിശ്ചയിച്ചതിൽ മംഗൾ ദാസിന് ബന്ധമില്ലെന്ന് മുഖ്യമന്ത്രി. നിയമപരമായ കാര്യങ്ങൾക്കാണ് സമീപിച്ചതെന്ന് വിശദീകരണം.

10:40 AM IST

സഭയിൽ പ്രതിപക്ഷ ബഹളം

നിയമസഭയിൽ പ്രതിപക്ഷ ബഹളം. 

10:39 AM IST

ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കുന്നതാണ് പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം വെപ്രാളത്തിൽ പെട്ട് നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി.

10:38 AM IST

പ്രമേയത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ്

സിയാലിനെ കൺസൾട്ടൻറ് ആക്കാത്തത് എന്തുകൊണ്ടെന്ന് രമേശ് ചെന്നിത്തല. അദാനിയെ സഹായിക്കാൻ ഗൂഢാലോചന നടന്നുവെന്ന് ആവർത്തിച്ച ചെന്നിത്തല പ്രമേയത്തിൻ്റെ അന്തസത്ത ഉൾക്കൊള്ളുന്നുവെന്ന് കൂട്ടിച്ചേർത്തു. സംസ്ഥാന താത്പര്യം മുൻനിർത്തി പ്രമേയത്തെ പിന്തുണക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്.

10:31 AM IST

ജനങ്ങളെ സർക്കാർ വഞ്ചിച്ചു

അദാനിയെ ഒരെ സമയം എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്തുവെന്ന് രമേശ് ചെന്നിത്തല. നടന്നത് ക്രിമിനൽ ഗൂഢാലോചനയാണെന്നും കൺസൾട്ടൻസികളുടെ ആഭിപ്രായം കേട്ടാണ് തുക ക്വാട്ട് ചെയ്തതെന്നും ചെന്നിത്തല.

10:29 AM IST

വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം ജനതാത്പര്യത്തിനും എതിര്

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യ വത്കരണം സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യത്തിന് എതിരാണ്. ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചതാണ്. വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിന് യാതൊരു ന്യായീകരണവുമില്ല. ഇതുമായി സഹകരിക്കില്ലെന്നും മുഖ്യമന്ത്രി

Read more at:  തിരുവനന്തപുരം വിമാനത്താവളം: സർക്കാർ അഭ്യർത്ഥന കേന്ദ്രം അവഗണിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ...

10:27 AM IST

വിമാനത്താവള പ്രമേയം സഭയിൽ

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പും മേൽനോട്ടവും അദാനിക്ക് നൽകാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ പ്രമേയം അവതരിപ്പിക്കുന്നു.മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി. സ്വകാര്യ കമ്പനി ക്വോട്ട് ചെയ്ത തുക നൽകാമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇത് കേന്ദ്രസർക്കാർ പരിഗണിച്ചില്ല. കണ്ണൂർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മികച്ച നിലയിൽ നടത്തുന്നത് സംസ്ഥാന സർക്കാരാണ്. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ല. സംസ്ഥാന സർക്കാർ വിമാനത്താവളത്തിനായി ഭൂമി നൽകിയിട്ടുണ്ട്. സൗജന്യമായി നൽകിയ ഭൂമിയുടെ വില സംസ്ഥാന സർക്കാരിന്റെ ഓഹരിയായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. 

10:21 AM IST

രാജ്യസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

എംപി വീരേന്ദ്രകുമാറിന്റെ ഒഴിവിലേക്ക് രാജ്യസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഇടതുമുന്നണിയിൽ നിന്ന് എംവി ശ്രേയാംസ് കുമാർ എംഎൽഎയും യുഡിഎഫിൽ നിന്ന് ലാൽ വർഗീസ് കൽപ്പകവാടിയുമാണ് മത്സരിക്കുന്നത്. ഇതുവരെ 81 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 50 പേർ ഭരണപക്ഷത്ത് നിന്നും 30 പേർ യുഡിഎഫിൽ നിന്നും വോട്ട് ചെയ്തു. ഇതിന് പുറമെ പിസി ജോർജ്ജും വോട്ട് രേഖപ്പെടുത്തി.

Read more at:  രാജ്യസഭാ തെരഞ്ഞെടുപ്പ് പുരോ​ഗമിക്കുന്നു; ഇതുവരെ 81 പേർ വോട്ട് ചെയ്തു, പി സി ജോർജും വോട്ട് രേഖപ്പെടുത്തി...

9:59 AM IST

ധനകാര്യ ബിൽ സഭ പാസാക്കി

2020 വർഷത്തെ ധനകാര്യ ബിൽ നിയമസഭ പാസാക്കി

9:50 AM IST

നിയമസഭ ജീവനക്കാരനും കൊവിഡ്, എംഎൽഎയ്ക്ക് നെഗറ്റീവ്

ഒരു നിയമ സഭ ജീവനക്കാരനും കൊവിഡ് രോഗം സ്ഥിരീകരിച്ചു. നേരത്തെ പിഎക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ പരിശോധനാ ഫലം നെഗറ്റീവ്. 

9:50 AM IST

നിയമസഭയ്ക്കു മുന്നിൽ ഒറ്റയാൾ പ്രതിഷേധം

നിയമസഭയ്ക്കു മുന്നിൽ ഒറ്റയാൾ പ്രതിഷേധം. സഭാ കവാടത്തിൽ പൂക്കളം ഇട്ട് പ്രതിഷേധിക്കാൻ എത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കേരളത്തിലെ പൂ വ്യാപാരികൾക്കു വേണ്ടിയാണ് പ്രതിഷേധമെന്ന് പ്രതിഷേധക്കാരൻ പറഞ്ഞു. പ്രതിഷേധം നടത്തിയത്  ഷാജിദാസ്.  കാട്ടാക്കടയിൽ പൂ വ്യാപാരിയാണ്.

9:45 AM IST

എംഎൽഎയുടെ പിഎക്ക് കൊവിഡ്

കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ പിഎക്ക് കൊവിഡ് പോസിറ്റീവ്. എംഎൽഎ ഹോസ്റ്റലിലെ മുറിയിലാണ് എൽദോസ് കുന്നപ്പള്ളിയുള്ളത്. അദ്ദേഹം ക്വാറന്റീനിലാണ്.

9:40 AM IST

വിപ്പ് പാലിക്കണമെന്ന് റോഷി അഗസ്റ്റിൻ

അവിശ്വാസ പ്രമേയം മുതൽ വോട്ടെടുപ്പ് വരെ വിട്ടുനിൽക്കാൻ വിപ്പ് നൽകി. രാജ്യസഭാ തെരഞ്ഞെടുപ്പിഷൽ നിന്നും വിട്ടുനിൽക്കണം. അത് പാലിച്ചില്ലെങ്കിൽ നടപടിയുണ്ടാകും. 2016 ൽ നിയമസഭയിൽ നൽകിയ രേഖയിൽ താനാണ് വിപ്പ്. അതിനപ്പുറത്തേക്ക് ഒരു രേഖയും നിലനിൽക്കുന്നില്ല. വിപ്പ് പാലിച്ചില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകും. നിയമസഭ വെബ്സൈറ്റിൽ കേരള കോൺഗ്രസ് വിപ്പ് റോഷി അഗസ്റ്റിനാണെന്ന് ജയരാജ് എംഎൽഎ. ജോസഫിനെ തള്ളി പറഞ്ഞിട്ടില്ല. ഈ അവസരത്തിൽ വിപ്പ് പാലിക്കണം. രാഷ്ട്രീയ തീരുമാനമാണ്. എങ്ങിനെയാണ് ധാർമ്മികതയുടെ വിഷയം വരുന്നത്? ഒരു തെറ്റും ചെയ്യാതെ മുന്നണിയിൽ നിന്ന് പുറത്താക്കിയപ്പോൾ ഈ ധാർമ്മികത എവിടെയായിരുന്നുവെന്ന് റോഷി അഗസ്റ്റിൽ ചോദിച്ചു. 

Read more at: 'വിവാഹമോചനത്തിന് ശേഷം പുനർവിവാഹത്തിന് പോലും സമ്മതിക്കുന്നില്ല'; യുഡിഎഫിനെതിരെ ജോസ് വിഭാ​ഗം ...

9:37 AM IST

സ്പീക്കറെ നീക്കണം എന്ന പ്രമേയത്തെ ചൊല്ലി വാദ പ്രതിവാദം

സ്പീക്കറെ നീക്കണമെന്ന പ്രമേയം അനുവദിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിന്റെ പിന്നാലെ സഭയിൽ വാദ പ്രതിവാദം. ചട്ടം അനുസരിച്ചാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകിയതെന്ന് എം ഉമ്മർ എംഎൽഎ പറഞ്ഞു. ഭരണഘടന അനുസരിച്ചു മാത്രമേ പ്രവർത്തിക്കാനാകൂ എന്നും സ്പീക്കർ. ഭരണഘടനാ ചട്ടം അനുസരിച്ച് 15 ദിവസം വേണം. സഭ ചേരുന്നതിന് 14 ദിവസം മുൻപ് വേണം സ്പീക്കറെ നീക്കണം എന്ന പ്രമേയ നോട്ടീസ് നൽകേണ്ടതെന്നും സ്പീക്കർ പറഞ്ർു.

എന്നാൽ 15 ദിവസത്തെ നോട്ടീസ് നൽകിയല്ല സഭ വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. ഭരണഘടന ചട്ടം മാറ്റാൻ തനിക്ക് അധികാരമില്ല. സ്പീക്കർക്കെതിരായ പരാമർശം സഭാ രേഖയിൽ ഉൾപ്പെടുത്തരുതെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞു. സഭ ചേരാൻ തീരുമാനിച്ചത് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി ആലോചിച്ചു. പ്രമേയം എടുക്കാൻ പറ്റില്ല. ഭരണഘടനാ ചട്ടം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

അവിശ്വാസ പ്രമേയ കാര്യവും സ്പീക്കറെ മാറ്റാൻ ഉള്ള പ്രമേയവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞാൻ നിസ്സഹായനാണെന്ന് സ്പീക്കർ. ഭരണഘടനാ പ്രധാനം വിമർശനം ഉന്നയിക്കാൻ തടസ്സം ഇല്ല.  പദവിയുടെ ഔന്നത്യം ഉയർത്തി പിടിക്കുന്നതിൽ സ്പീക്കർ പരാജയപ്പെട്ടുവെന്ന് ചെന്നിത്തല പറഞ്ഞു.

Read more at:  സ്പീക്കറെ കടന്നാക്രമിച്ച് പ്രതിപക്ഷം, കസേര ഒഴിയണമെന്ന് ആവശ്യം; സഭയിൽ വാദ പ്രതിവാദം ...

9:33 AM IST

അവിശ്വാസത്തിന് അഞ്ച് മണിക്കൂർ സമയം

അവിശ്വാസ പ്രമേയത്തിന് അഞ്ച് മണിക്കൂർ എടുക്കാം എന്ന് മുഖ്യമന്ത്രി. സഭയുടെ മറ്റ് നടപടികൾ പൂർത്തിയാക്കി അവിശ്വാസ പ്രമേയം അനുവദിക്കണമെന്ന് മുഖ്യമന്ത്രി.

9:16 AM IST

സ്പീക്കറെ നീക്കാനുള്ള പ്രമേയം അനുവദിക്കണമെന്ന് ചെന്നിത്തല

സ്പീക്കറെ നീക്കണം എന്ന നോട്ടീസും പരിഗണിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭ സമ്മേളനത്തിന് സമൻസ് അയച്ചത് പത്തു ദിവസം മുൻപ്. 15 ദിവസം മുൻപ് സമൻസ് അയക്കണം എന്ന ചട്ടം പാലിച്ചില്ല. സ്പീക്കർക്ക് സ്വർണ കടത്തു കേസിലെ പ്രതികളുമായി ബന്ധം ചെന്നിത്തല. സ്പീക്കർക്ക് എതിരായ നോട്ടീസ് ഉള്ള സാഹചര്യത്തിൽ ചെയറിൽ നിന്നും സ്പീക്കർ മാറി നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

9:13 AM IST

അവിശ്വാസ പ്രമേയ നോട്ടീസ് അനുവദിച്ചു

അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അനുവാദം തേടി വിഡി സതീശൻ. 20 ഇൽ കുറയാത്ത അംഗങ്ങളുടെ പിന്തുണ ഉള്ളതിനാൽ സ്പീക്കർ പ്രമേയം അനുവദിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം പരിഗണിക്കുമെന്ന് സ്പീക്കർ

9:16 AM IST

സ്പീക്കർക്കെതിരായ പ്രമേയം അനുവദിക്കണമെന്ന് പ്രതിപക്ഷം

സ്പീക്കറെ നീക്കണമെന്ന ആവശ്യവുമായി ഉന്നയിച്ച പ്രമേയം അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷം. സഭയിൽ ഏത് അംഗത്തിന്റെയും അവകാശം അംഗീകരിക്കുമെന്ന് പി ശ്രീരാമകൃഷ്ണൻ. എന്നാൽ ഭരണഘടന അനുസരിച്ച് മാത്രമേ പ്രവർത്തിക്കാനാവൂ എന്ന് സ്പീക്കർ. സഭയിൽ തർക്കം. 

9:12 AM IST

വിമാനത്താവള വിഷയം: പ്രതിപക്ഷം പ്രതിഷേധം അറിയിക്കും, പിന്തുണക്കും

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിയെ ഏൽപ്പിക്കുന്ന വിഷയത്തിൽ യുഡിഎഫ് പ്രതിഷേധം അറിയിച്ച് പ്രമേയത്തെ അനുകൂലിക്കും.

9:14 AM IST

അനുശോചനം ആദ്യം

അന്തരിച്ച എൽജെഡി നേതാവും രാജ്യസഭാംഗവുമായ എംപി വീരേന്ദ്രകുമാറിന് സഭ ആദരം അർപ്പിച്ചു

10:01 PM IST:

അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ അംഗബലമുള്ളതുകൊണ്ട് അവിശ്വാസ പ്രമേയം തള്ളി. എന്നാല്‍ സഭാ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് പ്രതിപക്ഷത്തിന് സര്‍ക്കാരിനെ തുറന്ന് കാണിക്കാനായെന്ന് ചെന്നിത്തല പറഞ്ഞു

9:31 PM IST:

സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം വോട്ടിനിട്ട് തള്ളി. 40 നെതിരെ 87 വോട്ടുകള്‍ക്ക് ആണ് പ്രമേയം പരാജയപ്പെട്ടത്. സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 

9:23 PM IST:

അവിശ്വാസപ്രമേയത്തില്‍ നിയമസഭയില്‍ വോട്ടെടുപ്പ്. അംഗങ്ങളുടെ തലയെണ്ണിയാണ് വോട്ടെടുപ്പ്. 

9:14 PM IST:

പ്രധാന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് ഉത്തരമില്ലെന്ന് പ്രതിപക്ഷ ആക്ഷേപം. സ്പീക്കറുടെ ഡയസിന് മുമ്പില്‍ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം. സ്വര്‍ണ്ണക്കടത്ത് കേസില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമമെന്നും മുഖ്യമന്ത്രി.

8:51 PM IST:

മുഖ്യമന്ത്രിക്ക് മറുപടി ഇല്ലെന്ന് ആരോപിച്ച് സഭയില്‍ പ്രതിപക്ഷ ബഹളം. എന്നാല്‍ മറുപടി പറയാന്‍ തയ്യാറെന്നും കേള്‍ക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടം കൂടരുതെന്ന് സ്പീക്കര്‍.

8:31 PM IST:

കെ ടി ജലീലിനെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി. കിറ്റ് വിതരണത്തിനായി കോണ്‍സുല്‍ ജനറലാണ് മന്ത്രിക്ക് സന്ദേശമയച്ചത്. ഒരു നിയമ ലംഘനവും ജലീല്‍ നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി.

8:24 PM IST:

വന്‍കിട പദ്ധതികള്‍ക്ക് കണ്‍സള്‍ട്ടന്‍സി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിന്‍റെ കാലത്തും നിരവധി കണ്‍സള്‍ട്ടന്‍സികള്‍ക്ക് കരാര്‍ നല്‍കി. 

8:12 PM IST:

ഇ ബസ് പദ്ധതിയില്‍ ഇതുവരെ ധാരണാപത്രം ഒപ്പിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി. കെഎഎല്ലും ഹെസും സഹകരിക്കാന്‍ കേന്ദ്രാനുമതി ഉണ്ട്. പ്രതിപക്ഷത്തിന്‍റെ ആരോപണം സ്ഥാപിത താല്‍പര്യപ്രകാരമെന്നും മുഖ്യമന്ത്രി

8:05 PM IST:

വഴിയോര വിശ്രമ കേന്ദ്രത്തിന്‍റെ ടെന്‍റര്‍ നടപടി അടുത്ത മാസം പൂര്‍ത്തിയാവുമെന്ന് മുഖ്യമന്ത്രി

7:51 PM IST:

കേരളം പല കാര്യങ്ങളിലും ഒന്നാമതാണെന്ന് മുഖ്യമന്ത്രി. ഇതാണ് പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നത്. അതിന്‍റെ ഭാഗമായാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി. 

7:39 PM IST:

സർക്കാരിന്‍റെ പ്രോഗ്രസ്സ് റിപ്പോർട്ട് പുറത്തിറക്കിയ മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്തു വച്ചു

7:17 PM IST:

വിമര്‍ശനങ്ങള്‍ ആകാം. പക്ഷേ അപവാദ പ്രചാരണം ആകരുതെന്ന് മുഖ്യന്ത്രി. അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി വികസനത്തെ തടസ്സപ്പെടത്തരുതെന്നും മുഖ്യമന്ത്രി.

7:09 PM IST:

സർക്കാരിൽ ജനം ഏല്‍പ്പിച്ച വിശ്വാസം അവിശ്വാസം ആയി മാറേണ്ട ഒന്നും ഇക്കാലയളവിൽ ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി. സർക്കാരിന്‍റെ പ്രോഗ്രസ്സ് റിപ്പോർട്ട്‌ മേശപ്പുറത്ത് വെച്ച് മുഖ്യമന്ത്രി.

7:05 PM IST:

മുഖ്യമന്ത്രി ബജറ്റ് പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് ചെന്നിത്തല

7:01 PM IST:

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നാട് ഏറ്റെടുത്തു. എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സാങ്കേതിക വിദ്യാ പ്രാപ്യമാക്കി. ആര്‍ദ്രം പദ്ധതി പൊതുജനാരോഗ്യം എല്ലാവര്‍ക്കും പ്രാപ്യമാക്കി. നാല് വര്‍ഷം കൊണ്ട് മുന്‍ ആലോചിക്കാന്‍ കഴിയാത്ത നേട്ടങ്ങള്‍ കൈവരിച്ചു.

7:16 PM IST:

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 41 വോട്ടുകള്‍ക്കെതിരെ 88 വോട്ടുകള്‍ നേടിയാണ് ശ്രേയാംസ് കുമാര്‍ വിജയിച്ചത്. രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ എം വി ശ്രേയാംസ് കുമാറിന് വിജയം. യുഡിഎഫിലെ ലാൽ വർഗീസ് കൽപകവാടിയെ 41 നെതിരെ 88 വോട്ടുകൾ നേടിയാണ് ശ്രേയാംസ് കുമാർ പരാജയപ്പെടുത്തിയത്.140 അംഗ സഭയിൽ 130 പേർ വോട്ടു ചെയ്തു. ഒരു വോട്ട് അസാധുവായി. വി എസ് അച്യുതാനന്ദന്‍, സി.എഫ്. തോമസ്, ജോര്‍ജ്ജ് എം. തോമസ് എന്നിവർ ആരോഗ്യ പ്രശ്നങ്ങൾ കാരണം വോട്ടു ചെയ്യാൻ എത്തിയില്ല. കെ എം ഷാജിക്കും കാരാട്ട് റസാഖിനും അയോഗ്യത കാരണം വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. 

7:03 PM IST:

 ലൈഫ് മിഷന്‍ വഴി വീട് നല്‍കാനായത് രണ്ടേകാല്‍ ലക്ഷം പേര്‍ക്കെന്ന് മുഖ്യമന്ത്രി. ഏത് കുപ്രചാരണം നടത്തിയാലും ലൈഫുമായി മുന്നോട്ട് പോകും.

5:44 PM IST:

പ്രതിപക്ഷത്തിന് അവരില്‍ തന്നെ അവിശ്വാസം വന്നുവെന്ന് മുഖ്യമന്ത്രി. യുഡിഎഫിലെ ബന്ധങ്ങള്‍ ശിഥിലമായി. പ്രതിപക്ഷശ്രമം ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനെന്നും മുഖ്യന്ത്രി

5:17 PM IST:

മുനീറിന്‍റെ ആരോപണത്തിന് മറുപടിയുമായി ആരോഗ്യ മന്ത്രി. മെഡിക്കൽ സർവീസ് കോര്‍പ്പറേഷന്‍റെ നടപടി എല്ലാം സുതാര്യം. കേരളത്തിൽ കൊവിഡ് പ്രതിരോധത്തിന് സുരക്ഷാ ഉപകരണങ്ങളുടെ കുറവ് വന്നിട്ടില്ല. ആദ്യ ഘട്ടത്തിൽ തന്നെ ഇടപെട്ട സാഹചര്യത്തിലാണ് ഇത് സാധ്യമായത്. 100 രൂപയ്ക്കും പിപിഇ കിറ്റ് ലഭിക്കും, പക്ഷെ ഗുണനിലവാരമില്ല. ഗുണനിലവാരത്തിന്‍റെ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്‍ചയ്ക്കില്ല. 

5:02 PM IST:

വിപ്പ് ലംഘിച്ച ജോസ് വിഭാഗത്തിന്‍റേത് പാർട്ടി വിരുദ്ധ നടപടി എന്ന് ജോസഫ് വിഭാഗം. ഇരു എംഎൽഎമാരും യുഡിഎഫിനോട് കാണിച്ചത് വലിയ വഞ്ചനയാണ്. ഇരുവരുടേതും അച്ചടക്ക ലംഘനമാണ് നടപടി സ്വീകരിക്കുമെന്നും ജോസ് വിഭാഗം പറഞ്ഞു. 

4:56 PM IST:

ആരോപണങ്ങള്‍ക്ക് മറുപടി കേള്‍ക്കാതെ ഇറങ്ങിപ്പോകരുതെന്ന് സുധാകരന്‍. 

4:55 PM IST:

ജലീല്‍ മതത്തെ ദുരുപയോഗം ചെയ്തുവെന്ന് രമേശ് ചെന്നിത്തല. 

4:40 PM IST:

ലൈഫില്‍ നടന്നത് കൊള്ളയെന്ന് രമേശ് ചെന്നിത്തല. എ സി മൊയ്തീന്‍റെ കൈകള്‍ ശുദ്ധമല്ലെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. 

4:34 PM IST:

വി ഡി സതീശനെതിരെ  ആരോപണവുമായി ജെയിംസ് മാത്യു. വി ഡി സതീശന്‍ ബെർമ്മിംഗ് ഹാമിൽ പോയി പുനർജനി പദ്ധതിക്കായി സഹായം ചോദിച്ചു. വിദേശകാര്യ മന്ത്രാലത്തിന്‍റെ അനുമതി വാങ്ങിയിട്ടാണോ ഇത് ചെയ്‍തതെന്നും ജെയിംസ് മാത്യു ചോദിച്ചു. 

4:28 PM IST:

വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതില്‍ അഴിമതിയെന്ന് ചെന്നിത്തല. കണ്ണായ സ്ഥലങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നു. റവന്യൂ മന്ത്രിയുടെ കുറിപ്പ് മറി കടന്നാണ് തീരുമാനമെന്നും ചെന്നിത്തല. 

3:15 PM IST:

ഭീഷണി വേണ്ടെന്നും അഭിപ്രായം പറയാന്‍ അവസരം നല്‍കണമെന്നും ചെന്നിത്തല. ഗണേഷ് കുമാർ ഞങ്ങളെ വെല്ലുവിളിക്കുന്നു. 

3:07 PM IST:

പ്രളയം വരാൻ തിരുവഞ്ചൂർ കാത്തിരിക്കുന്നുവെന്ന സ്വരാജിന്‍റെ പ്രസ്‍താവനയ്ക്ക് മറുപടിയുമായി തിരുവഞ്ചൂര്‍. ഇനിയും പ്രളയമുണ്ടാകുമെന്ന് മുഖ്യമന്ത്രി ചെയർമാനായ സമിതിയാണ് വിലയിരുത്തിയത്. താന്‍ ഉന്നയിച്ചത് അതാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 

3:05 PM IST:

കേരളത്തിൽ ഇടത് വിരുദ്ധ ദുഷ്ട സഖ്യം പ്രവര്‍ത്തിക്കുന്നു എന്ന് എം സ്വരാജ് നിയമസഭയിൽ. സര്‍ക്കാരിനെതിരെ യുഡിഎഫും ബിജെപിയും ഒരുമിച്ച് നിൽക്കുന്നു . ജനവരുദ്ധ പ്രതിപക്ഷം മാത്രമല്ല , അവര്‍ പടച്ച് വിടുന്ന അസത്യ ജൽപനങ്ങളെ അച്ചടിച്ച് വിട്ടും ദൃശ്യചാരുത നൽകിയും വിശുദ്ധ സത്യമാക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളും കൂടി ചേര്‍ന്നാണ് കേരളത്തിൽ ഇപ്പോഴുള്ള  അവിശുദ്ധ സഖ്യമെന്നും എം സ്വരാജ് ആരോപിച്ചു.

3:04 PM IST:

ഇതുവരെയുണ്ടായ ഒരുഭരണകാലത്തും എന്‍ഐഎ സെക്രട്ടറിയേറ്റില്‍ കയറിയിട്ടില്ലെന്നും സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി പ്രതികളെ സഹായിച്ചതിന്‍റെ ഓരോ വിവരവും പുറത്ത് വരുമ്പോഴും അതില്‍ പങ്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി.

1:22 PM IST:

'മുഖ്യമന്ത്രിയില്ലാതെ എങ്ങനാ മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി';കെഎം ഷാജി - വീഡിയോ കാണാം

1:21 PM IST:

ലൈഫില്‍ നാലേകാല്‍ കോടിയല്ല ഒമ്പതേകാല്‍ കോടിയാണ് കമ്മീഷനെന്ന് വി ഡി സതീശന്‍ - വീഡിയോ കാണാം.

1:19 PM IST:

സമ്മേളനം നടക്കുന്നതിനിടെ സഭാ കവാടത്തിൽ ബിജെപി പ്രതിഷേധം. സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ, ഒ.രാജഗോപാൽ എം എൽ എ എന്നിവരുടെ നേതൃത്വത്തിലാണ് പത്തിലേറെ ബിജെപി പ്രവർത്തകർ സഭ കവാടത്തിൽ പ്രതിഷേധിച്ചത്. 

12:43 PM IST:

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇതുവരെ 136 വോട്ടർമാരിൽ 125 പേർ വോട്ടു ചെയ്തു. എൽഡിഎഫിലെ 85 പേരും യു‍ഡിഎഫിലെ 39 പേരും പിസി ജോർജ്ജും വോട്ട് ചെയ്തു.

12:07 PM IST:

സ്വർണ്ണക്കടത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് അഴിക്കോട് എംഎൽഎ കെ എം ഷാജി. പ്രധാനമന്ത്രിയെ പോലെ മുഖ്യമന്ത്രിയും ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുന്നുവെന്ന് കെ എം ഷാജിയുടെ ആരോപണം. തന്നെ പറ്റി മാത്രം പറയരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ആത്മീയ കള്ളക്കടത്തിനാണ് ഒരു മന്ത്രിക്ക് താൽപര്യമെന്ന് ഷാജിയുടെ ആക്ഷേപം. മുഖ്യമന്ത്രിയുടെ ചുറ്റും വാർത്താ സമ്മേളനത്തിൽ ഇരിക്കുന്ന റവന്യൂ മന്ത്രിയും ആരോഗ്യ മന്ത്രയും പ്രാണായാമം ചെയ്യുന്നുവെന്ന് പരിഹാസം.

11:46 AM IST:

ജനാധിപത്യ വിരുദ്ധ നടപടിയാണ് സ്പീക്കർ നടത്തിയതെന്ന് ബിജെപി. വിമാനത്താവള വിഷയത്തിൽ ഒ രാജഗോപാലിന് സംസാരിക്കാൻ പോലും അനുമതി നൽകിയില്ലെന്ന് ബിജെപി. കള്ളക്കടത്ത് പണം പോയതത് എ കെ ജി സെന്‍ററിലേക്കും മുഖ്യമന്ത്രിയിലേക്കുമെന്ന് കെ സുരേന്ദ്രൻ. 

12:26 PM IST:

പ്രതിപക്ഷ ആരോപണങ്ങൾ തള്ളി ഭരണപക്ഷം. ജനപിന്തുണ നഷ്ടപ്പെട്ട പ്രതിപക്ഷത്തിന് എങ്ങനെ അവിശ്വാസം കൊണ്ട് വരാൻ കഴിയുമെന്ന് ഭരണപക്ഷം. 

Read more at: അവിശ്വാസ പ്രമേയം മല എലിയെ പ്രസവിച്ചത് പോലെയെന്ന് എസ് ശർമ്മ ...

11:48 AM IST:

പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം സംസ്ഥാനത്ത് അവതാരങ്ങളുടെ കാലമെന്ന് തിരുവഞ്ചൂർ. സ്വപ്നയും,പിഡബ്യൂസിയിലെ റെജി പിള്ളയും, പ്രതാപ് മോഹൻ നായരും, റെജി ലൂക്കോസും അടക്കം 15 അവതാരങ്ങളെന്ന് തിരുവഞ്ചൂരിന്‍റെ പരിഹാസം. മുഖ്യമന്ത്രിയുടെ പ്രെസ്സ് സെക്രട്ടറി തന്നെ മാധ്യമ പ്രവർത്തകരെ കുറ്റപ്പെടുത്തുന്നു എന്നിട്ടും മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ല. 

Read more at:  പിണറായി അധികാരമേറ്റ ശേഷം അവതാരങ്ങളുടെ കാലം: വിമർശനവുമായി തിരുവഞ്ചൂർ ...

11:14 AM IST:

കോവിഡ് പ്രതിരോധത്തിൽ എല്ലാവരെയും മാറ്റി നിർത്തിയെന്ന ആരോപണം ആവർത്തിച്ച് സതീശൻ. മന്തിരമാർ ക്യാബിനറ്റിൽ ചോദ്യം ചോദിക്കണമെന്ന് സതീശൻ. ഈ സർക്കാരിന്‍റെ തല അമിത് ഷായുടെ കക്ഷത്തിലെന്നും ആക്ഷേപം.

11:10 AM IST:

സംസ്ഥാനത്ത് നിയമന നിരോധനമെന്ന് വി ഡി സതീശൻ.ഉദ്യോഗാർത്ഥികളെ വഞ്ചിച്ചുവെന്ന് ആരോപണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വരെ പാർട്ടിക്കാർ തട്ടി എടുത്തിട്ടും നടപടി ഇല്ല. 

11:07 AM IST:

കൺസൾട്ടൻസി രാജിനെ കുറിച്ച് ധവള പത്രം ഇറക്കണമെന്ന് സതീശൻ്റെ പരിഹാസം. എല്ലാം  അറിയുന്ന ധനമന്ത്രി നോക്കു കുത്തിയെ പോലെ ഇരിക്കുന്നു. കടം എടുക്കൽ മാത്രം ആണ് ധനമന്ത്രിയുടെ ജോലിയെന്നും സതീശൻ.

11:04 AM IST:

സംസ്ഥാനത്തിന്‍റെ ടെണ്ടർ തുക അദാനിക്ക് ചോർത്തി നൽകിയെന്ന് വി ഡി സതീശൻ.

11:02 AM IST:

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇതുവരെ 136 വോട്ടർമാരിൽ 86 പേർ വോട്ടു ചെയ്തു. പി ജെ ജോസഫും വോട്ട് രേഖപ്പെടുത്തി

11:00 AM IST:

ജലീൽ ദിവ്യ പുരുഷനാണെന്ന് വി ഡി സതീശൻ. സക്കാത്ത് കയ്യിൽ നിന്നാണ് കൊടുക്കേണ്ടത്. കള്ളത്തട്ടിപ്പിന് വിശുദ്ധ ഗ്രന്ഥത്തെ മറയാക്കിയെന്ന് ആരോപണം.

12:41 PM IST:

ലൈഫ് മിഷനിൽ വൻ തട്ടിപ്പ് നടന്നിട്ടുണ്ട്. ധാരണാപത്രം ഒപ്പിട്ട ശേഷം സർക്കാർ തുടർ കരാറിൽ ഏർപ്പെട്ടില്ലെന്ന് വി ഡി സതീശൻ ആരോപിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ ആകെ ഒമ്പതര കോടി രൂപയാണ് കൈക്കൂലി കൊടുത്തിട്ടുള്ളത്. നാലരക്കോടിയുടെ കാര്യമേ പുറത്തു വന്നുള്ളു. ബെവ്കോ ആപ് സംബന്ധിച്ചും അഴിമതി നടന്നു. ബെവ്കോ ആപ്പിലെ സഖാവിന് ഈ അഞ്ചുകോടിയുമായി ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ സർക്കാരിന് മറുപടിയുണ്ടോ എന്നും സതീശൻ ചോദിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെണ്ടർ തുക സർക്കാർ അദാനി ​ഗ്രൂപ്പിന് ചോർത്തിക്കൊടുത്തു എന്നും അദ്ദേഹം ആരോപിച്ചു. 

10:57 AM IST:

എന്ത് ചോദിച്ചാലും ഒന്നും അറിയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാറ്റിന്‍റെയും ഉത്തരവാദിത്തം ശിവശങ്കറിന്‍റെ തലയിൽ കെട്ടി വെക്കുന്നുവെന്ന് സതീശൻ.

10:54 AM IST:

സ്വർണ്ണ കള്ളക്കടത്തിന്‍റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വി ഡി സതീശൻ. വ്യക്തമായ പദ്ധതിയുമായാണ് കടത്ത് സംഘം എത്തിയതെന്ന് വി ഡ‍ി സതീശന്‍റെ ആരോപണം. സിഎമ്മിന്‍റെ വകുപ്പിൽ പിൻവാതിൽ വഴി ജോലി നേടിയതും പദ്ധതി പ്രകാരമെന്ന് സതീശൻ. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തുവെന്ന് വി ഡ‍ി സതീശൻ. 

10:53 AM IST:

മുഖ്യമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം വി ഡി സതീശൻ അവതരിപ്പിക്കുന്നു. 

തൽസമയം കാണാം

10:45 AM IST:

പ്രമുഖമായ നിയമ സ്ഥാപനമായത് കൊണ്ടാണ് സംസ്ഥാനം സിറിൽ അമർചന്ദ് മംഗൾദാസിനെ സമീപിച്ചതെന്ന് മുഖ്യമന്ത്രി. ലേലത്തുക നിശ്ചയിച്ചതിൽ മംഗൾ ദാസിന് ബന്ധമില്ലെന്ന് മുഖ്യമന്ത്രി. നിയമപരമായ കാര്യങ്ങൾക്കാണ് സമീപിച്ചതെന്ന് വിശദീകരണം.

10:39 AM IST:

നിയമസഭയിൽ പ്രതിപക്ഷ ബഹളം. 

10:39 AM IST:

അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കുന്നതാണ് പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം വെപ്രാളത്തിൽ പെട്ട് നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി.

10:37 AM IST:

സിയാലിനെ കൺസൾട്ടൻറ് ആക്കാത്തത് എന്തുകൊണ്ടെന്ന് രമേശ് ചെന്നിത്തല. അദാനിയെ സഹായിക്കാൻ ഗൂഢാലോചന നടന്നുവെന്ന് ആവർത്തിച്ച ചെന്നിത്തല പ്രമേയത്തിൻ്റെ അന്തസത്ത ഉൾക്കൊള്ളുന്നുവെന്ന് കൂട്ടിച്ചേർത്തു. സംസ്ഥാന താത്പര്യം മുൻനിർത്തി പ്രമേയത്തെ പിന്തുണക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്.

10:35 AM IST:

അദാനിയെ ഒരെ സമയം എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്തുവെന്ന് രമേശ് ചെന്നിത്തല. നടന്നത് ക്രിമിനൽ ഗൂഢാലോചനയാണെന്നും കൺസൾട്ടൻസികളുടെ ആഭിപ്രായം കേട്ടാണ് തുക ക്വാട്ട് ചെയ്തതെന്നും ചെന്നിത്തല.

10:47 AM IST:

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യ വത്കരണം സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യത്തിന് എതിരാണ്. ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചതാണ്. വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിന് യാതൊരു ന്യായീകരണവുമില്ല. ഇതുമായി സഹകരിക്കില്ലെന്നും മുഖ്യമന്ത്രി

Read more at:  തിരുവനന്തപുരം വിമാനത്താവളം: സർക്കാർ അഭ്യർത്ഥന കേന്ദ്രം അവഗണിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ...

10:25 AM IST:

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പും മേൽനോട്ടവും അദാനിക്ക് നൽകാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ പ്രമേയം അവതരിപ്പിക്കുന്നു.മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി. സ്വകാര്യ കമ്പനി ക്വോട്ട് ചെയ്ത തുക നൽകാമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇത് കേന്ദ്രസർക്കാർ പരിഗണിച്ചില്ല. കണ്ണൂർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മികച്ച നിലയിൽ നടത്തുന്നത് സംസ്ഥാന സർക്കാരാണ്. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ല. സംസ്ഥാന സർക്കാർ വിമാനത്താവളത്തിനായി ഭൂമി നൽകിയിട്ടുണ്ട്. സൗജന്യമായി നൽകിയ ഭൂമിയുടെ വില സംസ്ഥാന സർക്കാരിന്റെ ഓഹരിയായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. 

10:49 AM IST:

എംപി വീരേന്ദ്രകുമാറിന്റെ ഒഴിവിലേക്ക് രാജ്യസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഇടതുമുന്നണിയിൽ നിന്ന് എംവി ശ്രേയാംസ് കുമാർ എംഎൽഎയും യുഡിഎഫിൽ നിന്ന് ലാൽ വർഗീസ് കൽപ്പകവാടിയുമാണ് മത്സരിക്കുന്നത്. ഇതുവരെ 81 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 50 പേർ ഭരണപക്ഷത്ത് നിന്നും 30 പേർ യുഡിഎഫിൽ നിന്നും വോട്ട് ചെയ്തു. ഇതിന് പുറമെ പിസി ജോർജ്ജും വോട്ട് രേഖപ്പെടുത്തി.

Read more at:  രാജ്യസഭാ തെരഞ്ഞെടുപ്പ് പുരോ​ഗമിക്കുന്നു; ഇതുവരെ 81 പേർ വോട്ട് ചെയ്തു, പി സി ജോർജും വോട്ട് രേഖപ്പെടുത്തി...

10:05 AM IST:

2020 വർഷത്തെ ധനകാര്യ ബിൽ നിയമസഭ പാസാക്കി

9:53 AM IST:

ഒരു നിയമ സഭ ജീവനക്കാരനും കൊവിഡ് രോഗം സ്ഥിരീകരിച്ചു. നേരത്തെ പിഎക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ പരിശോധനാ ഫലം നെഗറ്റീവ്. 

9:54 AM IST:

നിയമസഭയ്ക്കു മുന്നിൽ ഒറ്റയാൾ പ്രതിഷേധം. സഭാ കവാടത്തിൽ പൂക്കളം ഇട്ട് പ്രതിഷേധിക്കാൻ എത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കേരളത്തിലെ പൂ വ്യാപാരികൾക്കു വേണ്ടിയാണ് പ്രതിഷേധമെന്ന് പ്രതിഷേധക്കാരൻ പറഞ്ഞു. പ്രതിഷേധം നടത്തിയത്  ഷാജിദാസ്.  കാട്ടാക്കടയിൽ പൂ വ്യാപാരിയാണ്.

9:45 AM IST:

കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ പിഎക്ക് കൊവിഡ് പോസിറ്റീവ്. എംഎൽഎ ഹോസ്റ്റലിലെ മുറിയിലാണ് എൽദോസ് കുന്നപ്പള്ളിയുള്ളത്. അദ്ദേഹം ക്വാറന്റീനിലാണ്.

10:48 AM IST:

അവിശ്വാസ പ്രമേയം മുതൽ വോട്ടെടുപ്പ് വരെ വിട്ടുനിൽക്കാൻ വിപ്പ് നൽകി. രാജ്യസഭാ തെരഞ്ഞെടുപ്പിഷൽ നിന്നും വിട്ടുനിൽക്കണം. അത് പാലിച്ചില്ലെങ്കിൽ നടപടിയുണ്ടാകും. 2016 ൽ നിയമസഭയിൽ നൽകിയ രേഖയിൽ താനാണ് വിപ്പ്. അതിനപ്പുറത്തേക്ക് ഒരു രേഖയും നിലനിൽക്കുന്നില്ല. വിപ്പ് പാലിച്ചില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകും. നിയമസഭ വെബ്സൈറ്റിൽ കേരള കോൺഗ്രസ് വിപ്പ് റോഷി അഗസ്റ്റിനാണെന്ന് ജയരാജ് എംഎൽഎ. ജോസഫിനെ തള്ളി പറഞ്ഞിട്ടില്ല. ഈ അവസരത്തിൽ വിപ്പ് പാലിക്കണം. രാഷ്ട്രീയ തീരുമാനമാണ്. എങ്ങിനെയാണ് ധാർമ്മികതയുടെ വിഷയം വരുന്നത്? ഒരു തെറ്റും ചെയ്യാതെ മുന്നണിയിൽ നിന്ന് പുറത്താക്കിയപ്പോൾ ഈ ധാർമ്മികത എവിടെയായിരുന്നുവെന്ന് റോഷി അഗസ്റ്റിൽ ചോദിച്ചു. 

Read more at: 'വിവാഹമോചനത്തിന് ശേഷം പുനർവിവാഹത്തിന് പോലും സമ്മതിക്കുന്നില്ല'; യുഡിഎഫിനെതിരെ ജോസ് വിഭാ​ഗം ...

10:49 AM IST:

സ്പീക്കറെ നീക്കണമെന്ന പ്രമേയം അനുവദിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിന്റെ പിന്നാലെ സഭയിൽ വാദ പ്രതിവാദം. ചട്ടം അനുസരിച്ചാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകിയതെന്ന് എം ഉമ്മർ എംഎൽഎ പറഞ്ഞു. ഭരണഘടന അനുസരിച്ചു മാത്രമേ പ്രവർത്തിക്കാനാകൂ എന്നും സ്പീക്കർ. ഭരണഘടനാ ചട്ടം അനുസരിച്ച് 15 ദിവസം വേണം. സഭ ചേരുന്നതിന് 14 ദിവസം മുൻപ് വേണം സ്പീക്കറെ നീക്കണം എന്ന പ്രമേയ നോട്ടീസ് നൽകേണ്ടതെന്നും സ്പീക്കർ പറഞ്ർു.

എന്നാൽ 15 ദിവസത്തെ നോട്ടീസ് നൽകിയല്ല സഭ വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. ഭരണഘടന ചട്ടം മാറ്റാൻ തനിക്ക് അധികാരമില്ല. സ്പീക്കർക്കെതിരായ പരാമർശം സഭാ രേഖയിൽ ഉൾപ്പെടുത്തരുതെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞു. സഭ ചേരാൻ തീരുമാനിച്ചത് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി ആലോചിച്ചു. പ്രമേയം എടുക്കാൻ പറ്റില്ല. ഭരണഘടനാ ചട്ടം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

അവിശ്വാസ പ്രമേയ കാര്യവും സ്പീക്കറെ മാറ്റാൻ ഉള്ള പ്രമേയവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞാൻ നിസ്സഹായനാണെന്ന് സ്പീക്കർ. ഭരണഘടനാ പ്രധാനം വിമർശനം ഉന്നയിക്കാൻ തടസ്സം ഇല്ല.  പദവിയുടെ ഔന്നത്യം ഉയർത്തി പിടിക്കുന്നതിൽ സ്പീക്കർ പരാജയപ്പെട്ടുവെന്ന് ചെന്നിത്തല പറഞ്ഞു.

Read more at:  സ്പീക്കറെ കടന്നാക്രമിച്ച് പ്രതിപക്ഷം, കസേര ഒഴിയണമെന്ന് ആവശ്യം; സഭയിൽ വാദ പ്രതിവാദം ...

9:28 AM IST:

അവിശ്വാസ പ്രമേയത്തിന് അഞ്ച് മണിക്കൂർ എടുക്കാം എന്ന് മുഖ്യമന്ത്രി. സഭയുടെ മറ്റ് നടപടികൾ പൂർത്തിയാക്കി അവിശ്വാസ പ്രമേയം അനുവദിക്കണമെന്ന് മുഖ്യമന്ത്രി.

9:24 AM IST:

സ്പീക്കറെ നീക്കണം എന്ന നോട്ടീസും പരിഗണിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭ സമ്മേളനത്തിന് സമൻസ് അയച്ചത് പത്തു ദിവസം മുൻപ്. 15 ദിവസം മുൻപ് സമൻസ് അയക്കണം എന്ന ചട്ടം പാലിച്ചില്ല. സ്പീക്കർക്ക് സ്വർണ കടത്തു കേസിലെ പ്രതികളുമായി ബന്ധം ചെന്നിത്തല. സ്പീക്കർക്ക് എതിരായ നോട്ടീസ് ഉള്ള സാഹചര്യത്തിൽ ചെയറിൽ നിന്നും സ്പീക്കർ മാറി നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

9:21 AM IST:

അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അനുവാദം തേടി വിഡി സതീശൻ. 20 ഇൽ കുറയാത്ത അംഗങ്ങളുടെ പിന്തുണ ഉള്ളതിനാൽ സ്പീക്കർ പ്രമേയം അനുവദിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം പരിഗണിക്കുമെന്ന് സ്പീക്കർ

9:17 AM IST:

സ്പീക്കറെ നീക്കണമെന്ന ആവശ്യവുമായി ഉന്നയിച്ച പ്രമേയം അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷം. സഭയിൽ ഏത് അംഗത്തിന്റെയും അവകാശം അംഗീകരിക്കുമെന്ന് പി ശ്രീരാമകൃഷ്ണൻ. എന്നാൽ ഭരണഘടന അനുസരിച്ച് മാത്രമേ പ്രവർത്തിക്കാനാവൂ എന്ന് സ്പീക്കർ. സഭയിൽ തർക്കം. 

9:12 AM IST:

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിയെ ഏൽപ്പിക്കുന്ന വിഷയത്തിൽ യുഡിഎഫ് പ്രതിഷേധം അറിയിച്ച് പ്രമേയത്തെ അനുകൂലിക്കും.

9:11 AM IST:

അന്തരിച്ച എൽജെഡി നേതാവും രാജ്യസഭാംഗവുമായ എംപി വീരേന്ദ്രകുമാറിന് സഭ ആദരം അർപ്പിച്ചു

40 നെതിരെ 87 വോട്ടുകള്‍ക്ക് അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. സഭാചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമായിരുന്നു ഇന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടിയായി നടത്തിയത്. മുഖ്യമന്ത്രിയുടെ മാരത്തണ്‍ പ്രസംഗം മൂന്നേ മുക്കാല്‍ മണിക്കൂറാണ് നീണ്ടത്.