Asianet News MalayalamAsianet News Malayalam

'വിവാഹമോചനത്തിന് ശേഷം പുനർവിവാഹത്തിന് പോലും സമ്മതിക്കുന്നില്ല'; യുഡിഎഫിനെതിരെ ജോസ് വിഭാ​ഗം

അവിശ്വാസ പ്രമേയ ചർച്ച മുതൽ വോട്ടെടുപ്പ് വരെ വിട്ടുനിൽക്കാനുള്ള വിപ്പ് പാർട്ടി നല്‌‍‍കിയിട്ടുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിട്ടു നിൽക്കാനുള്ള വിപ്പും നൽകിയിട്ടുണ്ട്. ആ വിപ്പ് പാലിക്കപ്പെടാതിരുന്നാൽ‌ അം​ഗങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ താൻ നിർബന്ധിതനാകുമെന്നും റോഷി പറഞ്ഞു. 

n jayaraj roshy augustin kerala congress m jose k mani against udf
Author
Thiruvananthapuram, First Published Aug 24, 2020, 10:40 AM IST

തിരുവനന്തപുരം: മുന്നണിയിൽ നിന്ന് ഒരിക്കൽ പുറത്താക്കിയവരെ വീണ്ടും പുറത്താക്കുകയെന്ന നടപടി ലോക ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരിക്കുമെന്ന് കേരളാ കോൺ​ഗ്രസ് എം നേതാവും എംഎൽഎയുമായ  റോഷി അ​ഗസ്റ്റിൻ പറഞ്ഞു. അവിശ്വാസ പ്രമേയ ചർച്ച മുതൽ വോട്ടെടുപ്പ് വരെ വിട്ടുനിൽക്കാനുള്ള വിപ്പ് പാർട്ടി നല്‌‍‍കിയിട്ടുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിട്ടു നിൽക്കാനുള്ള വിപ്പും നൽകിയിട്ടുണ്ട്. ആ വിപ്പ് പാലിക്കപ്പെടാതിരുന്നാൽ‌ അം​ഗങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ താൻ നിർബന്ധിതനാകുമെന്നും റോഷി പറഞ്ഞു. വിവാഹമോചനത്തിന് ശേഷം പുനർവിവാഹത്തിന് പോലും സമ്മതിക്കുന്നില്ല എന്ന തരത്തിലുള്ള അവസ്ഥയാണ് ഇപ്പോഴത്തേത് എന്ന് യുഡിഎഫ് നിലപാടിനെ പരിഹസിച്ച് എൻ ജയരാജ് എംഎൽഎ അഭിപ്രായപ്പെട്ടു.

വിപ്പ് ലംഘിച്ചാൽ നടപടി എന്നത് നടപടിക്രമത്തിന്റെ ഭാ​ഗമാണ്. അതുകൊണ്ട് നടപടി ഉണ്ടാകും നടപടി ഉണ്ടാകും എന്ന് പി ജെ ജോസഫ് ഇടയ്ക്കിടെ ഓർമ്മിപ്പിക്കേണ്ടതില്ല. ആ നടപടി ആർക്കെതിരെ എന്നതിൽ തർക്കമില്ല. തങ്ങളുടെ കയ്യിൽ രേഖയുണ്ട്. 2016ൽ കെ എം മാണി ലീഡറായും പി ജെ ജോസഫ് ഡെപ്യൂട്ടി ലീഡറായും മോൻസ് ജോസഫ് സെക്രട്ടറിയും റോഷി അ​ഗസ്റ്റിൻ വിപ്പും ആയി തെരഞ്ഞെടുക്കപ്പെട്ട് നിയമസഭാ സ്പീക്കർക്ക് നൽകിയതിനപ്പുറത്തേക്ക് ഒരു രേഖയും നിലവിൽ നിലനിൽക്കുന്നില്ല. ഈ സാഹചര്യത്തിൽ പാർട്ടി തീരുമാനമെന്ന നിലയിൽ എന്റെ വിപ്പ് അം​ഗീകരിച്ചില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് പോകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇപ്പോഴെന്തിനാണ് നീതിയുടെയും ധാർമ്മികതയുടെയും പ്രശ്നം ഉയർത്തുന്നത്. ഞങ്ങളൊരു തെറ്റും ചെയ്യാതെ ഇരുന്നതല്ലേ. മുന്നണി കീഴ്വഴക്കം പാലിക്കാത്ത സാഹചര്യം ഉണ്ടായിട്ടില്ല. ഞങ്ങളെ മുന്നണിയിൽ നിന്ന് പുറത്താക്കിയപ്പോൾ ഈ നീതിയും ധാർമ്മികതയും കണ്ടില്ലല്ലോ. റോഷി അ​ഗസ്റ്റിൻ പറഞ്ഞു.

വിപ്പ് സംബന്ധിച്ച് സംശയിക്കേണ്ട കാര്യമൊന്നുമില്ലെന്ന് എൻ ജയരാജ് പറഞ്ഞു. നിയമസഭയുടെ വൈബ്സൈറ്റിൽ കേരളാ കോൺ​ഗ്രസിന്റെ വിപ്പ് റോഷി അ​ഗസ്റ്റിൻ ആണ്. യുഡിഎഫ് നൽകിയ വിപ്പ് സംബന്ധിച്ചാണെങ്കിൽ തങ്ങൾ യുഡിഎഫിന്റെ എംഎൽഎമാർ അല്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലല്ലോ എന്നും ജയരാജ് പ്രതികരിച്ചു.  

 

Follow Us:
Download App:
  • android
  • ios