ഇടുക്കി: കോന്നി ആനക്കൂട്ടിലെ കുട്ടിയാന പിഞ്ചു ചരിഞ്ഞു. നാലര വയസ് പ്രായം ഉണ്ടായിരുന്നു. പിൻകാലിലെ പേശികൾ ദുർബലമായതിനെ തുടർന്ന് കഴിഞ്ഞ ഒൻപത് മാസമായി ചികിത്സയിലായിരുന്നു.

ജന്മനാ ഇടത് കാലിന് ബലക്കുറവുള്ള പിഞ്ചുവിനെ നാല് വർഷം മുമ്പ് മണ്ണാറക്കയത്ത് നിന്നാണ് ആനക്കൂട്ടിലെത്തിച്ചത്. പിഞ്ചുവിന്‍റെ ചികിത്സയ്ക്കായ് ലക്ഷക്കണക്കിന് രൂപയാണ് വനം വകുപ്പ് ചെലവഴിച്ചത്. എഴുന്നേറ്റ് നിൽക്കാൻ കഴിയാതിരുന്നതിനാൽ കൂട്ടിനുള്ളിൽ നിരങ്ങി നീങ്ങി മുറിവുകൾവൃണമായിരുന്നു.