Asianet News MalayalamAsianet News Malayalam

സിബിഐ ഹൈക്കോടതിയിൽ, 'സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു, പ്രതികൾക്കെതിരായ ആരോപണം ഗുരുതരം' 

കേസിൽ റിമാൻഡിലുള്ള മാനന്തവാടി സ്വദേശി അരുൺ അടക്കം 8 പ്രതികൾ നൽകിയ ജാമ്യഹർജി പരിഗണിച്ചപ്പോഴാണ് നിലപാട് അറിയിച്ചത്.

sidharthan attacked brutally cbi in high court on veterinary university student sidharthan death case
Author
First Published Apr 30, 2024, 5:56 PM IST | Last Updated Apr 30, 2024, 5:56 PM IST

കൊച്ചി : പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട്  പ്രതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമെന്ന് സിബിഐ ഹൈക്കോടതിയിൽ. ക്രൂരമായ ആക്രമണമാണ് പ്രതികൾ നടത്തിയതെന്ന് ജാമ്യ ഹർജി പരിഗണിച്ചപ്പോൾ സിബിഐ കോടതിയെ അറിയിച്ചു. കേസിൽ റിമാൻഡിലുള്ള മാനന്തവാടി സ്വദേശി അരുൺ അടക്കം 8 പ്രതികൾ നൽകിയ ജാമ്യഹർജി പരിഗണിച്ചപ്പോഴാണ് നിലപാട് അറിയിച്ചത്. കേസിൽ കുറ്റപത്രം ഹാജരാക്കാൻ സിബിഐയ്ക്ക് നിർദ്ദേശം നൽകിയ കോടതി ജാമ്യഹർജി പരിഗണിക്കുന്നത് 10 ലേക്ക് മാറ്റി. ജാമ്യ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. നിലവിൽ 60 ദിവസത്തിലേറെയായി 18 പ്രതികളും റിമാൻഡിൽ കഴിയുകയാണ്. 

സിദ്ധാർത്ഥന്റെ മരണത്തിലെ സിബിഐ അന്വേഷണം; പ്രൊഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായില്ലെന്ന് ഡിജിപി

 


 

Latest Videos
Follow Us:
Download App:
  • android
  • ios