ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ബാങ്ക് അധികൃതർ വിവരമറിയിച്ചു

തൃശൂര്‍: തൃശൂര്‍ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും പിന്‍വലിച്ച ഒരു കോടി തിരിച്ചടയ്ക്കാൻ സിപിഎം നീക്കം. തുക തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് ബാങ്കിലെത്തി ചര്‍ച്ച നടത്തുകയാണ്. പണം തിരിച്ചടയ്ക്കാൻ നിയമ സാധുതയുണ്ടെന്ന് സി.പി.എമ്മിന് നിയമോപദേശം ലഭിച്ചതായി സൂചന.

ഇതേതുടര്‍ന്നാണ് ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തുന്നതെന്നാണ് വിവരം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ബാങ്ക് അധികൃതർ വിവരമറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബാങ്കിൽ നിന്ന് ഒരു കോടി സി.പി.എം പിൻവലിച്ചിരുന്നു. ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂർ എംജി റോഡ് ശാഖയിൽ നിന്നാണ് പണം പിൻവലിച്ചത്.

'സൈബർ ആക്രമണം നേരിടുന്നു', കൗണ്‍സിൽ യോഗത്തിൽ വിതുമ്പി മേയര്‍; കെഎസ്ആർടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates