ദില്ലി: ശബരിമല, ദർഗ കേസുകളിൽ പത്ത് ദിവസനത്തിനകം വാദം തീർക്കണമെന്ന അന്ത്യശാസനവുമായി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ. കേസിലെ വാദങ്ങൾ അടുത്ത പത്ത് ദിവസത്തിനകം തീർക്കണമെന്നാണ് ചീഫ് ജസ്റ്റിസിൻറെ ആവശ്യം.

വിശാല ബെഞ്ചിലെ വാദത്തെക്കുറിച്ചാണ് ചീഫ് ജസ്റ്റിസിൻറെ പരാമർശം. പരിഗണന വിഷയങ്ങളിൽ അഭിപ്രായസമന്വയം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. കോടതി തന്നെ കേസിലെ പരിഗണന വിഷയങ്ങൾ തയ്യാറാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കേസിൽ വാദത്തിനായി 22 ദിവസമെടുക്കാനായിരുന്നു അഭിഭാഷകരുടെ യോഗത്തിൽ എടുത്ത തീരുമാനം.