തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. തോൽവിയുടെ പശ്ചാത്തലത്തിൽ തിരിച്ചടി നേരിടാൻ മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്യും. നേതൃത്വത്തിനെതിരെ കെ മുരളീധരനും കെ സുധാകരനും അടക്കമുളള രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ പരസ്യ വിമർശനം ഉന്നയിച്ചു കഴിഞ്ഞു. 

തോൽവിയെ ലഘൂകരിക്കാനുളള നേതാക്കളുടെ ശ്രമം പ്രവർത്തർത്തിടയിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്‍റ് അടക്കമുളളവർക്കെതിരെ യോഗത്തിൽ കടുത്ത വിമർശമുയർന്നേക്കും. വെൽഫെയർ പാർട്ടി നീക്കുപോക്ക്, സ്ഥാനാർത്ഥി നിർണയം എന്നിവയിൽ നേതൃത്വം മറുപടി പറയേണ്ടി വരും. രാവിലെ 11നാണ് യോഗം.

തകർന്നടിഞ്ഞ് കോൺ​ഗ്രസും യുഡിഎഫും, ഉത്തരമില്ലാതെ നേതൃത്വം