Asianet News MalayalamAsianet News Malayalam

കൊവിഡ് 19: എംജി പരീക്ഷകൾക്ക് മാറ്റമില്ല; സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്തും

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ അഫിലിയേറ്റഡ് കോളേജുകൾക്കും സർവ്വകലാശാല പഠനവകുപ്പുകൾക്കും മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് വൈസ് ചാന്‍സിലര്‍ വ്യക്തമാക്കി. 

covid 19 no changes in mg university exams
Author
Kottayam, First Published Mar 10, 2020, 8:24 PM IST

കോട്ടയം: എംജി സർവ്വകലാശാല പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് വൈസ്‍ചാന്‍സിലര്‍. ഹാളുകളിൽ പരീക്ഷ നടത്തിപ്പിന് ആരോഗ്യവകുപ്പിന്‍റെ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ പ്രിൻസിപ്പൽമാർ ശ്രദ്ധിക്കണമെന്നും വൈസ് ചാൻസലർ അറിയിച്ചു. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ അഫിലിയേറ്റഡ് കോളേജുകൾക്കും സർവ്വകലാശാല പഠനവകുപ്പുകൾക്കും മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് വൈസ് ചാന്‍സിലര്‍ വ്യക്തമാക്കി. 

പിഎച്ച്ഡി വൈവ മാർച്ച് 31 വരെ നടക്കില്ല. സർവകലാശാലയിൽ വിവിധ അപേക്ഷകൾ സമർപ്പിക്കേണ്ടവർ ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. അപേക്ഷകൾ സ്വീകരിക്കുന്നതിന് പ്രത്യേക പെട്ടികൾ സജ്ജീകരിച്ചിട്ടുണ്ട്. അപേക്ഷകൾ സെക്ഷനുകളിൽ നേരിട്ട് സ്വീകരിക്കില്ല. സർവ്വകലാശാല ഹോസ്റ്റലുകളിൽ പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കില്ല. കാമ്പസിൽ യോഗങ്ങളും സമ്മേളനങ്ങളും പഠനവകുപ്പുകളിൽ സെമിനാർ, സിമ്പോസിയം, കോൺഫറൻസ് എന്നിവയും മാർച്ച് 31 വരെ നടത്തില്ല. പൊതുജന സമ്പർക്കമുള്ള സെക്ഷനുകളിൽ സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കും.

Follow Us:
Download App:
  • android
  • ios