ബംഗ്ലൂരു: ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്സ്മെന്റ് ആസ്ഥാനത്തെത്തിച്ചു. തുടർച്ചയായി പതിനൊന്നാം ദിവസമാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ബിനീഷിന്റെ ബിനാമികൾ വഴി, കേരളത്തിലെ വിവിധ കമ്പനികളിൽ നടന്ന സമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി നിലവിൽ അന്വേഷിക്കുന്നത്. രണ്ടു ദിവസം കൂടിയാണ് ബിനീഷിന്റെ ഇഡി കസ്റ്റഡി കാലാവധി. ബുധനാഴ്ച ബിനീഷിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.