ലണ്ടൻ: കൊവിഡ് ബാധിച്ച് ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു. ലണ്ടൻ റോംഫോർഡിൽ താമസിക്കുന്ന ജിയോമോൻ ജോസഫ് ആണ് മരിച്ചത്. കൊവിഡ് രോഗബാധിതനായി നാലു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ കുടുംബാംഗമാണ്. ഭാര്യ സ്മിത.