Asianet News MalayalamAsianet News Malayalam

പത്തനംതിട്ട പഴയ പത്തനംതിട്ട അല്ല, എൽഡിഎഫ് അനായാസമായി ജയിക്കുമെന്ന് തോമസ് ഐസക്

ലോക്സഭാ സ്ഥാനാർത്ഥി പരിവേഷത്തിൽ പത്തനംതിട്ടയിൽ കളംനിറഞ്ഞ് മുൻമന്ത്രി തോമസ് ഐസക്.

 

LDF will win easily in Pathanamthitta says thomas Issac
Author
First Published Feb 8, 2024, 8:58 AM IST

പത്തനംതിട്ട: ലോക്സഭാ സ്ഥാനാർത്ഥി പരിവേഷത്തിൽ പത്തനംതിട്ടയിൽ കളംനിറഞ്ഞ് മുൻമന്ത്രി തോമസ് ഐസക്..തിരുവല്ലയിൽ നടത്തിയ ആഗോള പ്രവാസി സംഗമത്തിന്‍റെ തുടർച്ചയായി യുവാക്കളെ ലക്ഷ്യമിട്ടുള്ള തൊഴിൽ മേളയും പാലിയേറ്റീവ് കെയർ പ്രവർത്തനവുമൊക്കയായി അദ്ദേഹം കൂടുതൽ സജീവമാകുകയാണ്.പത്തനംതിട്ട പഴയ പത്തനംതിട്ട അല്ലെന്നും എൽഡിഎഫ് അനായാസമായി ജയിക്കുമെന്നും ഐസക് പറഞ്ഞു.

മൈഗ്രേഷൻ കോൺക്ലേവ് എന്ന പ്രവാസി സംഗമത്തിലൂടെ തിരുവല്ലയിൽ തോമസ് ഐസക് ലാൻഡ് ചെയ്തു. പിന്നാലെ മറ്റ് നിയോജക മണ്ഡലങ്ങളിലേക്ക് ചുവടുമാറ്റത്തിനാണ് കോൺക്ലേവിന്‍റെ തുടർച്ചയെന്ന പേരിൽ പരിപാടികൾ. സ്വകാര്യ സ്ഥാപനങ്ങുളുമായി ചേർന്ന് 48,000 യുവാക്കൾക്ക് തൊഴിൽ നൽകുമെന്നാണ് പ്രഖ്യാപനം. മൈഗ്രേഷൻ കോൺക്ലേവിന്‍റെ വെബ്സൈറ്റ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.തീർന്നില്ല, ആലപ്പുഴയിൽ എംഎൽഎ ആയിരുന്ന കാലത്ത് ഐസക് നടപ്പാക്കിയ ജനകീയ പരിപാടികൾ പുതിയ രൂപത്തിൽ പത്തനംതിട്ടയിലും അവതരിപ്പിക്കുന്നു.

പ്രവാസി സഹായത്തോടെ കുടുംബശ്രീയുടെ ഹോം ഷോപ്പി, പാലിയേറ്റീവ് മേഖലയിൽ കെ.- ഫോർ- കെയർ പദ്ധതി. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഐസക്കിന്‍റെ കളമൊരുക്കം ഇങ്ങനെയൊക്കയാണ്. പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കാൻ തയ്യാറെന്നും ഐസക് ആവർത്തിക്കുന്നു..കോൺക്ലേവ് സംഘാടനത്തിന് എന്ന പേരിൽ ഐസക് തിരുവല്ലയിൽ താമസമാക്കിയിരുന്നു. ജില്ലയിലെ മുതിർന്ന സിപിഎം നേതാക്കളും നിഴൽപോലെ കൂടെയുണ്ട്. പത്തനംതിട്ട ജില്ലയിലെ അഞ്ചും കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളും ഇടതുമുന്നണിയുടെ കയ്യിലാണ്. ഇത് പത്തനംതിട്ട പാർലമെന്‍റ് സീറ്റിൽ അട്ടിമറി ജയം സമ്മാനിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടൽ.

Latest Videos
Follow Us:
Download App:
  • android
  • ios