ഡ്രൈവിംഗ് ലൈസൻസിൽ തിരിമറി നടത്തിയതിന് കൊല്ലം ആർ.ടി.ഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ സസ്പെൻഡ് ചെയ്തു. ഔദ്യോഗിക യൂസർ ഐഡിയും പാസ്‌വേഡും സ്വകാര്യ ഡ്രൈവിംഗ് സ്കൂളിന് നൽകി തട്ടിപ്പിന് ഒത്താശ ചെയ്തുവെന്നാണ് ഉദ്യോഗസ്ഥയ്ക്കെതിരായ കുറ്റം. വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഗതാഗത വകുപ്പ് നടപടി സ്വീകരിച്ചത്.
കൊല്ലം: ഡ്രൈവിംഗ് ലൈസൻസിൽ തിരിമറി നടത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ നടപടി. കൊല്ലം ആർ.ടി.ഒ ഓഫീസിലെ എം വി ഐ ചാത്തന്നൂർ മീനാട് സ്വദേശി അജയകുമാറിയാണ് അന്വേഷണ വിധേയമായി ഗതാഗത വകുപ്പ് സസ്പെന്റ് ചെയ്തത്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക യൂസർ ഐ.ഡിയും പാസ്‌വേഡും ഒരു സ്വകാര്യ ഡ്രൈവിംഗ് സ്കൂളിന് നൽകി തിരിമറിക്ക് ഒത്താശ ചെയ്തു എന്ന ഗുരുതര കുറ്റമാണ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയത്. സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നടപടി. ഉദ്യോഗസ്ഥന് യാത്രയയപ്പ് നൽകാനുള്ള നടപടികൾ സഹപ്രവർത്തകർ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് നടപടി ഉണ്ടായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വകുപ്പുതലത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


