തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ ദാന മാഫിയ പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിനു വേണ്ടി സംസ്ഥാനത്ത് ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. കേസ് എടുത്തതായും ക്രൈംബ്രാഞ്ച് അറിയിച്ചു. സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവടം. സ്വകാര്യ ആശുപത്രികളും അന്വേഷണ പരിധിയിൽ വരും.

ഐ ജി ശ്രീജിത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേസ്. ആരെയും കേസിൽ പ്രതിയാക്കാതെയാണ് എഫ് ഐ ആർ തയ്യാറാക്കിയിരിക്കുന്നത്.  എസ്.പി. സുദർശൻ കേസ് അന്വേഷിക്കും. കൊടുങ്ങല്ലുർ കേന്ദ്രീകരിച്ച് നിരവധി പേർക്ക് അവയവം നഷ്ടമായതായി ക്രൈംബ്രാഞ്ച് പറയുന്നു. 

updating..