ഫസൽ വധക്കേസിലെ വിചാരണയ്ക്ക് ഹാജരാകുന്നതിൽ നിന്ന് തലശ്ശേരിയിലെ നിയുക്ത എംഎൽഎ കാരായി രാജന് സിബിഐ കോടതി അവധി നൽകി
കൊച്ചി: ഫസൽ വധക്കേസിലെ വിചാരണയ്ക്ക് ഹാജരാകുന്നതിൽ നിന്ന് തലശ്ശേരിയിലെ നിയുക്ത എംഎൽഎ കാരായി രാജന് സിബിഐ കോടതി അവധി നൽകി. സത്യപ്രതിജ്ഞയിൽ ഉൾപ്പെടെ പങ്കെടുക്കണം എന്നാവശ്യപ്പെട്ടാണ് എട്ടാം പ്രതിയായ കാരായി അദ്ദേഹം അപേക്ഷ നൽകിയിരുന്നു. ഗൂഢാലോചന കേസിൽ ശിക്ഷിക്കപ്പെട്ടാൽ അയോഗ്യത ഉൾപ്പെടെയുള്ള നടപടികൾ കാരായി രാജൻ നേരിടേണ്ടി വരും കേസിൽ വിചാരണ ആരംഭിച്ചിട്ടുണ്ട്. കാരായി രാജൻ തലശ്ശേരി നിയമസഭ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ തൊട്ടു പിറ്റേന്നാണ് മുഹമ്മദ് ഫസൽ വധക്കേസില്‍ വിചാരണ തുടങ്ങിയത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ സാക്ഷിവിസ്താരമാണ് ഇപ്പോൾ നടക്കുന്നത്. 221 സാക്ഷികളാണ് കേസിലുള്ളത്.
പ്രതിപ്പട്ടകിയലെ എട്ടാമനായ കാരായി രാജൻ കോടതി നടപടികൾ അനുസരിച്ച് വിചാരണയ്ക്ക് ഹാജരാകണം. എന്നാൽ, നിയുക്ത എംഎൽഎ ആയതിനാൽ, സത്യപ്രതിജ്ഞ ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് കാരായി രാജൻ വിചാരണ കോടതിയിൽ അവധി അപേക്ഷ നൽകി. ഇത് പരിഗണനയ്ക്ക് എടുത്താണ് വിചാരണയ്ക്ക് ഹാജരാകുന്നതിൽ കോടതി ഇളവ് അനുവദിച്ചത്. സത്യപ്രതിഞ്ജ പൂര്‍ത്തിയാകും വരെ പ്രതിയായ കാരായി രാജൻ നേരിട്ട് ഹാജരാകുന്നതിൽ കോടതി ഇളവ് അനുവദിച്ചു.2006 ലാണ് തലശ്ശേരിയിലെ എൻഡിഎഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസൽ കൊല്ലപ്പെടുന്നത് . കൊടി സുനിയാണ് കേസിലെ ഒന്നാംപ്രതി. നിലവിൽ തലശ്ശേരി കൗൺസിലറായി കാരായി ചന്ദ്രേശേഖരൻകേസിലെ ഏഴാം പ്രതിയാണ്. ഗൂഢാലോചന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ, ജനപ്രതിനിധിയായിരിക്കാൻ അയോഗ്യരാകും.


