ഇപ്പോൾ യൂട്യൂബിൽ ഏറ്റവും കൂടുതൽ വ്യൂവേഴ്സുള്ള വീഡിയോ ഏതാണെന്ന് അറിയേണ്ടേ...? ബേബി ഷാർക്, ഡൂ, ഡൂ, ഡൂ, ഡൂ, ഡൂ, ഡൂ.... ' എന്ന പാട്ടാണ്.. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള പാട്ട് കൂടിയാണിത്. 700 കോടിയിലധികം തവണയാണ് ' ബേബി ഷാർക് ' വീഡിയോ ആളുകൾ കണ്ടിരിക്കുന്നത്.

ദക്ഷിണ കൊറിയയിൽ നിന്നാണ് ബേബി ഷാർകിന്റെ ഉത്ഭവം. ഈ പാട്ടിൽ കുട്ടികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഇതിലെ കളർഫുള്ളായ ഡാൻസ് തന്നെയാണ്.

ലൂയിസ് ഫോൻസി, ഡാഡി യാൻകീ എന്നിവർ ചേർന്നൊരുക്കിയ ' ഡെസ്പാസിറ്റോ ' എന്ന ഹിറ്റ് ഗാനത്തെ കടത്തിവെട്ടിയാണ് ഏറ്റവും കൂടുതൽ തവണ കണ്ട വീഡിയോകളുടെ ലിസ്റ്റിൽ ഇന്ന് ബേബി ഷാർക് മുന്നിലെത്തിയത്.

2016 ജൂണിലാണ് ബേബി ഷാർക് ആദ്യമായി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. കുട്ടികൾ മാത്രമല്ല മുതിർന്നവരും ഈ പാട്ട് ഏറെ ഇഷ്ടപ്പെടുന്നു.