ട്ബിലിസി: റിംഗ് മാസ്റ്ററെ ഒരു കാട്ടുപൂച്ച ആക്രമിക്കുന്നതിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ജോര്‍ജിയയിലെ ഒരു സര്‍ക്കസ് കൂടാരത്തിനുള്ളില്‍ കാട്ടുപൂച്ചയുമായി പ്രകടനങ്ങള്‍ നടത്തുകയായിരുന്നു റിംഗ് മാസ്റ്റര്‍. എന്നാല്‍ തുടര്‍ച്ചയായി ആജ്ഞാപിച്ചിട്ടും പൂച്ച ഒരു 'നമ്പര്‍' പോലും കാണിക്കാന്‍ തയ്യാറായില്ല. ഇതോടെ കഴുത്തിലുണ്ടായിരുന്ന, തനിക്ക് നിയന്ത്രണമുള്ള കയര്‍ മാസ്റ്റര്‍ വലിച്ചു. പൂച്ച കയറി നിന്ന സ്റ്റാന്‍റ് മറിഞ്ഞ് താഴെ വീഴുകയും ചെയ്തു. സ്റ്റാന്‍റ് വീണതോടെ പൂച്ച റിംഗ് മാസ്റ്ററുടെ ശരീരത്തിലേക്ക് ചാടി വീഴുകയും അയാളെ ആക്രമിക്കുകയുമായിരുന്നു. 

@chapoisat

Un lince ataca a su adiestrador en un circo en plena actuaciónUn lince de un circo de Tsjinval, capital de la República de Osetia del Sur.

♬ sonido original - chapoisat

സര്‍ക്കസ് നടന്നുകൊണ്ടിരിക്കെ, ആളുകള്‍ കണ്ടുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. കാട്ടുപൂച്ചയുടെ ആക്രമണം കണ്ടതോടെ കാണികള്‍ അലറി വിളിച്ചു. ഒരു ദിവസം മുമ്പെ ടിക്ക് ടോക്കിലാണ് വീഡോയ പബ്ലിഷ് ചെയ്തിരിക്കുന്നത്. സര്‍ക്കസിന് വന്യമൃഗങ്ങളെ ഉപയോഗിക്കുന്നതിനെ നൈതികതയെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ച. സര്‍ക്കസിലെ സ്റ്റേജും കാണികളുടെ ഇരിപ്പിടവും തമ്മില്‍ അകലമുണ്ടായിരുന്നില്ലെന്നും കാട്ടുപൂച്ചയുടെ നിയന്ത്രണം ട്രെയിനര്‍ക്ക് നഷ്ടപ്പെട്ടിരുന്നെങ്കില്‍ മുമ്പിലുള്ള കൊച്ചുകുട്ടികളെ വരെ ആക്രമിച്ചേനെ എന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി രാജ്യങ്ങളില്‍ സര്‍ക്കസിന് മൃഗങ്ങളെ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. 2017 ല്‍ ചൈനയില്‍ സര്‍ക്കസ് നടക്കുന്നതിനിടെ സിംഹം അതിന്‍റെ ട്രെയിനറെ ആക്രമിക്കുകയും സ്റ്റേജിലൂടെ വലിച്ചുകൊണ്ട് പോകുകയും ചെയ്തിരുന്നു.