സാധാരണ ഗതിയിൽ,  ഇത്തരം അപൂർവത നിറഭേദങ്ങളുള്ള പൂച്ചകൾക്ക് പറയുന്ന പേര് കിമേറെ എന്നാണ്. 

ഇത് വ്യത്യസ്തനായ ഒരു പൂച്ചയാണ്. പാരിസിൽ ജനിച്ച് ഇപ്പോൾ ബ്രിട്ടനിൽ കഴിയുന്ന ഈ കണ്ടൻപൂച്ചയുടെ പേര് നാർണിയ എന്നാണ്. അവന് ഇരട്ട മുഖമാണ്. മുഖത്തിന്റെ ഒരു പകുതി ചാരനിരത്തിലാണ്. മറുപകുതിയോ കറുപ്പ് നിറത്തിലും. അവന്റെ ഈ ഇരട്ടമുഖത്തിന്റെ കാരണം അറിയില്ലെങ്കിലും, സാധാരണ ഗതിയിൽ, ഇത്തരം അപൂർവത നിറഭേദങ്ങളുള്ള പൂച്ചകൾക്ക് പറയുന്ന പേര് കിമേറെ എന്നാണ്. ആൺ പൂച്ചകളിൽ കിമേറെ എന്നുവെച്ചാൽ ഭ്രൂണാവസ്ഥയിൽ ഒരു അധിക പുരുഷ ഹോർമോൺ ഉണ്ടായിരുന്നു എന്നാണ് അർത്ഥം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാർണിയയുടെ കാര്യത്തിൽ അവനൊരു കിമേറെ ആണോ എന്നറിയാൻ വേണ്ടി ഉടമയും പ്രൊഫഷണൽ കാറ്റ് ബ്രീഡറുമായ സ്റ്റെഫാനി ഡിഎൻഎ ടെസ്റ്റ് വരെ നടത്തി. അവനിൽ ഒരുതരം ഡിഎൻഎ മാത്രമേ ഉള്ളൂ ആളൊരു കിമേറെ അല്ല എന്നൊക്കെ ഉറപ്പിക്കൽ കഴിഞ്ഞു. 

കഴിഞ്ഞ വർഷം അവനുണ്ടായ രണ്ടു കുഞ്ഞുങ്ങളെ നോക്കൂ. ഒന്നാമൻ ഫീനിക്സ്, രണ്ടാമൻ പ്രാഡ. ഫീനിക്സ് ചാരനിരത്തിലാണ്. പ്രാഡ കറുപ്പുനിറത്തിലും. പ്രാഡയ്ക്ക് കഴുത്തിൽ ഒരു വെള്ളപ്പൊട്ടുകൂടിയുണ്ട്. ഇരുവരെയും പുതിയ വീടുകളിലേക്ക് ദത്തെടുക്കപെട്ടു കഴിഞ്ഞു. ഈ കുഞ്ഞുങ്ങളെക്കൂടാതെ പല കുറിഞ്ഞിപ്പൂച്ചകളിലായി നിരവധി പൂച്ചക്കുഞ്ഞുങ്ങളുടെ അച്ഛനായിട്ടുണ്ട് നർനിയ എന്ന് സ്റ്റെഫാനി പറയുന്നു. 

സോഷ്യൽ മീഡിയയിലും താരമായ നാർണിയയുടെ ഇൻസ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ടുകൾക്ക് ലക്ഷക്കണക്കിന് ഫോളോവർമാരുണ്ട്.

View post on Instagram