റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ കോൺ​ഗ്രസാണ് മറുപടി പറയേണ്ടതെന്നും സുപ്രിയ സുലേ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ വ്യക്തമാക്കി. 

ദില്ലി: എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ബിജെപി ​ഗൂഢാലോചന നടത്തുന്നുവെന്ന് മകൾ സുപ്രിയ സുലേ. മഹാരാഷ്ടയിൽ ഒരൊറ്റ എൻ സി പി മാത്രമേ ഉളളൂവെന്ന് പറഞ്ഞ സുപ്രിയ ബാരാമതിയിൽ നടക്കുന്നത് കുടുംബങ്ങൾ തമ്മിലുളള പോരാട്ടമല്ലെന്നും സുനേത്രയുമായുളള മത്സരം രണ്ട് ആശയങ്ങൾ തമ്മിലുളള ഏറ്റുമുട്ടലാണെന്നും വിശദമാക്കി. മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യം വലിയ വിജയം നേടുമെന്നും സുപ്രിയ സുലേ പറഞ്ഞു. റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ കോൺ​ഗ്രസാണ് മറുപടി പറയേണ്ടതെന്നും സുപ്രിയ സുലേ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ വ്യക്തമാക്കി. 

YouTube video player