സ്ഥാനാര്‍ത്ഥിയുടെ കാര്‍ തടയുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. അതേസമയം, കര്‍ഷകന്‍റെ മരണത്തിന് ഉത്തരവാദി ബിജെപിയാണെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു.

ദില്ലി: പഞ്ചാബിലെ പാട്യാലയിൽ ബിജെപിക്ക് സ്ഥാനാര്‍ത്ഥിക്ക് നേരെ നടന്ന പ്രതിഷേധത്തിനിടെ ഒരു കര്‍ഷകൻ മരിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി പ്രണീത് കൗറിന് നേരെയുണ്ടായ പ്രതിഷേധത്തിനിടെയാണ് സംഭവം. ക്യാപ്റ്റൻ അമരീന്ദ്രർ സിങിന്‍റെ ഭാര്യയാണ് പ്രണീത് കൗർ. സ്ഥാനാര്‍ത്ഥിക്കുനേരെ കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടെ കര്‍ഷകനായ സുരീന്ദ്ര സിങ് ആണ് മരിച്ചത്. സ്ഥാനാര്‍ത്ഥിയുടെ കാര്‍ തടയുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. അതേസമയം, കര്‍ഷകന്‍റെ മരണത്തിന് ഉത്തരവാദി ബിജെപിയാണെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു.

ഇപി ജയരാജന്‍റെ പരാതിയിൽ തുടര്‍ നടപടി; പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു, അസി. കമ്മീഷണര്‍ക്ക് ചുമതല

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates