കോഴിക്കോട്: കൊവിഡ് സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി 14 പ്രദേശങ്ങളിൽ പ്രഖ്യാപിച്ച കണ്ടെയ്ൻമെൻ്റ് സോണുകൾ ജില്ലാ കളക്ടർ ഒഴിവാക്കി. കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് - 45-ചെറുവണ്ണൂർ ഈസ്റ്റ്, വാർഡ് -18-മായനാട്, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വാർഡ് 14- പറവൂർ, ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് - 3-മരുതാട്, മൂടാടി ഗ്രാമപഞ്ചായത്തിലെ വാർഡ് -4-വീരവഞ്ചേരി, വാർഡ് -5-ചിങ്ങപുരം, ചോറോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 13-കക്കാട്, വാർഡ് 20- മൂട്ടുങ്ങൽ, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ വാർഡ് -17-ആക്കൂപറമ്പ് , വാർഡ് 18-എരവട്ടൂർ, വാർഡ് 19-ഏരത്ത് മുക്ക്, ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 1-തേനാംങ്കുഴി, വാർഡ് 14-- കരുമല , വാർഡ് 23-കപ്പുറം എന്നിവയെയാണ് കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയത്.