നിലമ്പൂർ: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നിലമ്പൂരിലെ മത്സ്യ വിപണന കേന്ദ്രങ്ങളിൽ പരിശോധന നടത്തി. നിലമ്പൂർ, എടക്കര, ചുങ്കത്തറ തുടങ്ങിയ സ്ഥലങ്ങളിലെ മത്സ്യ വിപണന കേന്ദ്രങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.  

പഴകിയ 14 കിലോ ചെമ്മീൻ, കേര തുടങ്ങിയ മത്സ്യങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു.  മലപ്പുറം ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണർ ജി. ജയശ്രീ യുടെ നിർദ്ദേശപ്രകാരം ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ അബ്ദുൾ റഷീദ്, അർജുൻ, അരുൺ കുമാർ എന്നിവരാണ് പരിശോധന നടത്തിയത്.

Read Also: കായംകുളത്ത്‌ രാസവസ്തുക്കൾ കലർത്തിയ 1500 കിലോ പഴകിയ മത്സ്യം പിടികൂടി