അമ്പലപ്പുഴ: ജീർണ്ണാവസ്ഥയിലായഅംഗൻവാടി കെട്ടിടം ശക്തമായ കാറ്റിലും മഴയിലും തകർന്നുവീണു. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ 49 ാം നമ്പർ അംഗൻവാടി കെട്ടിടമാണ് തകർന്നു വീണത്. ഇന്ന് രാവിലെ 9.30 ഓടെ വീശിയടിച്ച കാറ്റിലും മഴയിലുമാണ് കെട്ടിടം നിലംപൊത്തിയത്.

ഏറെക്കാലമായി ഈ അംഗനവാടി കെട്ടിടത്തിന് അറ്റകുറ്റപണികൾ ചെയ്തിട്ടെന്ന് നാട്ടുകാർ പറയുന്നു. സുരക്ഷിതത്വം ഇല്ലായ്മ മുന്നിൽ കണ്ട് കെട്ടിടത്തിൽ നിന്ന് കുട്ടികളെയും, സാധന സാമഗ്രികളും നേരത്തെ മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റിയിരുന്നതിനാൽ നാശനഷ്ടങ്ങൾ ഒഴിവായെന്ന് വാർഡ് മെമ്പർ രതിയമ്മ പറഞ്ഞു. ഓടുമേഞ്ഞ മേൽക്കൂരയും ഭിത്തികളുമാണ് നിലംപൊത്തിയത്.