തൃശ്ശൂർ: ടിഎൻ പ്രതാപൻ എംപിയുടെ  എംപീസ് എഡ്യൂകെയര്‍ പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈൻ പഠനത്തിനാവശ്യമായ ടെലിവിഷൻ വിതരണം ചെയ്തു. 1001മത്തെ ടെലിവിഷൻ നടൻ ടൊവിനോ തോമസാണ് എംപിയുടെ ഓഫീസില്‍ വെച്ച് വിതരണം ചെയ്തത്.  

ഇനിയും ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം നൽകുന്നതിന് എംപീസ് എഡ്യുകെയർ പദ്ധതിയിലൂടെ അവസരം ഒരുക്കുമെന്ന് ടൊവീനോ പറഞ്ഞു. നേരത്തെ ജില്ലയിലെ ആദിവാസി കുട്ടികള്‍ക്ക് ആവശ്യമായ ടെലിവിഷൻ സെറ്റുകള് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തിരുന്നു.

38 വർഷത്തിനിടെ ആദ്യമായി ഒരു ആനയെ മാത്രം പങ്കെടുപ്പിച്ച് തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ട്