ഹരിപ്പാട്: ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കമുളളതിനാൽ മുതുകുളം ഗ്രാമപ്പഞ്ചായത്തിൽ നിന്ന് ജനങ്ങൾക്ക് ലഭിക്കേണ്ട എല്ലാ സേവനങ്ങളും താത്ക്കാലികമായി നിർത്തി. നാലു ദിവസം മുൻപാണ് ജീവനക്കാരിയുമായി ഇടപഴകിയ യുവതിക്ക് രോഗം സ്ഥിരീകരിച്ചത്. 

കഴിഞ്ഞ ആഴ്ച ജീവനക്കാരി പഞ്ചായത്തിൽ ജോലിക്കെത്തിയിരുന്നു. 22-ജീവനക്കാരുമായും 15-ജനപ്രതിനിധികളുമായും ഇവർ ഇടപഴകിയിട്ടുമുണ്ട്. ജീവനക്കാരിയുമായി ഇടപഴകിയവരും കുടുംബാംഗങ്ങൾ ഉൾപ്പെടെ മറ്റു പലരുമായി ഇടപെട്ടിട്ടുളളതിനാൽ ആശങ്ക നിലനിൽക്കുകയാണ്. സേവനം നിലച്ചതോടെ വിവിധ അവശ്യങ്ങളുമായി പഞ്ചായത്തിൽ എത്തുന്നവരും പ്രതിസന്ധിയിലായി.