ഇടുക്കി: ഇടുക്കി ഡാം തുറന്നപ്പോള്‍ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സ്ഥലമാണ് തടിയംമ്പാട്. ദുരിതപ്പെയ്ത്തിൽ എല്ലാം നഷ്ടപ്പെട്ട ഒരുപാട് ജീവിതങ്ങളുണ്ട് ഇവിടെ ഇപ്പോഴും. ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം കുത്തിയൊലിച്ചെത്തിയതോടെ, തടിയംമ്പാട് സ്വദേശി സലോമോന് അന്നാളുവരെ കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാമാണ് നഷ്ടമായത്.

ആശിച്ച കെട്ടിയ വീടും അന്നം തന്നിരുന്ന കോഴിഫാമും എല്ലാം വെള്ളപ്പാച്ചിലിൽ ഇല്ലാതായി. ഭാര്യ, മൂന്ന് പെണ്‍ മക്കൾ, വയസ്സായ അമ്മ ഇവരെയും കൊണ്ട് അടച്ചുറപ്പില്ലാത്ത ചായ്പ്പിലാണ് ഇപ്പോൾ താമസം. വീടിനകത്ത് കയറാൻ പോലും പറ്റുന്നില്ല. സഹായം തേടി സർക്കാർ ഓഫീസുകളിൽ കയറി മടുത്തെന്നാണ് സലോമോന്‍ പറയുന്നത്.