കൊച്ചി: നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ ഒന്നേമുക്കാൽ കിലോ സ്വർണം പിടൂകൂടി. ക്വലാലംപൂരിൽ നിന്നും ഷാർജയിൽ നിന്നും കൊണ്ടു വന്ന സ്വര്‍ണമാണ് പിടികൂടിയത്. രണ്ടു സ്ത്രീകൾ  അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടു വന്നതായിരുന്നു സ്വർണം. മുക്കാൽ കിലോപേസ്റ്റ് രൂപത്തിൽ ആക്കിയ സ്വർണം ക്വലാലംപൂരിൽ നിന്നും കാൽ കിലോ ആഭരണങ്ങളാക്കിയ സ്വർണം ഷാർജയിൽ നിന്നും കൊണ്ടു വന്നതായിരുന്നു. എയർ കസ്റ്റംസ് ഇൻറലിജൻസാണ് രണ്ടും പിടികൂടിയത്. അതോടൊപ്പം ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിലെത്തി തൃശ്ശൂർ സ്വദേശിയിൽ നിന്ന് മുക്കാൽ കിലോ  സ്വർണം കസ്റ്റംസ് പ്രവൻറീവ് വിഭാഗവും പിടികൂടി.