കണ്ണൂര്‍: ദുരിതാശ്വാസ നിധിയിലേക്ക് രണ്ടരക്കോടി സംഭാവന നൽകി കണ്ണൂരിലെ സിപിഎം. വിവിധ കീഴ്ഘടകങ്ങളിൽ നിന്നായി സ്വരുക്കൂട്ടിയി 2,51,59373 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പാർട്ടി മെമ്പർമാരുടെ കൈയിൽ നിന്നാണ് പണം ശേഖരിച്ചതെന്നും പൊതു പിരിവ് നടത്തിയിട്ടില്ലെന്നും സി പി എം അറിയിച്ചു

2018 പ്രളയകാലത്ത് സിപിഎം സംസ്ഥാന വ്യാപകമായി നടത്തിയ പിരിവിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്ക് 16.43 കോടി രൂപ നല്‍കിയിരുന്നു.