ആലപ്പുഴ: ബാംഗ്ലൂരില്‍ നിന്ന് എത്തിയ നാലുപേരെ ആലപ്പുഴയിലെ പുലയന്‍വഴി ജംഗ്ഷന് സമീപം ഇറക്കിയത് നാട്ടുകാരില്‍ പരിഭ്രാന്തിപരത്തി. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. നാലുപേരില്‍ ഒരാള്‍ ബുധനൂരേക്കും മറ്റുളളവര്‍ അടൂരിലേക്കും പോകേണ്ടവരായിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള  മലയാളികള്‍ സ്വകാര്യ ബസില്‍ നാട്ടിലേക്ക് വന്നതായിരുന്നു.

ബസ് കോട്ടയത്തേക്കു പോകുന്നതിനാല്‍ ഇവരെ ഇവിടെ ഇറക്കി. ഡിഎംഒയെ അറിയിച്ചതനുസരിച്ച് ഇവരെ ആംബുലന്‍സില്‍ വീടുകളിലേക്ക് അയച്ച് ഹോം ക്വാറന്‍റൈനിലാക്കി. ഇവര്‍ക്ക് പാസ് ഉണ്ടായിരുന്നെന്നും സ്വന്തമായി ഏര്‍പ്പാടാക്കുന്ന വാഹനത്തില്‍ വീട്ടിലെത്താന്‍ അനുമതി നേടിയിരുന്നെന്നും അധികൃകര്‍ പറഞ്ഞു.