ഇടുക്കി: കൊവിഡിന്റെ പിറകെ പൊലീസും ബന്ധപ്പെട്ടവരും ശ്രദ്ധതരിച്ചതോടെ മറയൂരില്‍ ഒരു ഇടവേളയ്ക്ക്ശേഷം ചന്ദനക്കൊള്ള
വ്യാപകമാകുന്നു. മൂന്നുമാസത്തിനിടെ രണ്ടമത്തെ തവണയാണ് മറയൂര്‍ കാന്തല്ലൂര്‍ മേഖലയില്‍ നിന്ന് ചന്ദനമരം മുറിച്ചുകടത്തുന്നത്. കഴിഞ്ഞ ദിവസം കാന്തല്ലൂര്‍ ഇടക്കടവിലെ സാബുവിന്റെ വീടിന് സമീപത്തെ ചന്ദനമരം വെട്ടി കടത്തിയിരുന്നു. സാബുവിന്റെ പിതാവ് മാത്രമായിരുന്നു വീട്ടി ലുണ്ടായിരുന്നത്. മറയൂര്‍ ഫോറസ്റ്റ് അധിക്യതരുടെ നേത്യത്വത്തില്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.