ചാരുംമൂട്: പാറ കയറ്റിവന്ന ടിപ്പർ ലോറി കെഐപി കനാൽ റോഡിന്റെ താഴ്ചയിലേക്ക് നിയന്ത്രണം തെറ്റി മറിഞ്ഞു. സംഭവത്തിൽ ആളപായമില്ല. ശനിയാഴ്ച രാവിലെ 9.30ന് നൂറനാട് പാറ ജംഗ്ഷന് പടിഞ്ഞാറ് തത്തംമുന്ന ഭാഗത്താണ് സംഭവം.

പാറയുമായി കനാൽ റോഡുവഴി വന്ന ടിപ്പർ ലോറി ലോഡ് ഇറക്കുവാൻ പിറകിലേക്ക്  എടുത്തപ്പോൾ  നിയന്ത്രണം തെറ്റി റോഡിനു വടക്കുഭാഗത്തുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നു. അടൂർ പഴകുളം സ്വദേശിയുടെ ടിപ്പറാണ് അപകടത്തിൽപ്പെട്ടത്.