വയനാട്: വയനാട് പുൽപ്പള്ളി പഞ്ചായത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് പരിക്ക്. വേലിയമ്പം ചുള്ളിക്കാട് ഭാഗത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. 

വേലിയമ്പം കണ്ടാമല കോളനിയിലെ പത്മിനിയെ ഗുരുതര പരിക്കുകളോടെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 1.30 ന് ഭക്ഷണം കഴിയ്ക്കാൻ പോകുമ്പോഴാണ് കാട്ടാനയാക്രമിച്ചത്.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വനാതിർത്തിയോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുളം നിർമ്മാണം നടക്കുകയായിരുന്നു. ഇവിടെ നിന്ന് ഭക്ഷണം കഴിയ്ക്കാൻ പോവുമ്പോഴാണ് പത്മിനിയെ ആന ആക്രമിച്ചത്.