Asianet News MalayalamAsianet News Malayalam

ജിഎസ്ടി കൗൺസിൽ ഈ മാസം യോ​ഗം ചേർന്നേക്കും: നഷ്ടപരിഹാര കാലയളവ് ദീർഘിപ്പിക്കൽ ചർച്ചയാകുമെന്ന് സൂചന

നഷ്ടപരിഹാരത്തിന്റെ അഭാവത്തിൽ 2022 ന് ശേഷം പതിവ് ചെലവുകൾ നേരിടുന്നതിലെ വെല്ലുവിളി സംസ്ഥാനങ്ങൾ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാണിക്കാൻ സാധ്യതയുണ്ട്.

gst council may discuss gst compensation period extension
Author
New Delhi, First Published Jul 10, 2020, 4:10 PM IST

ദില്ലി: ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാര കാലയളവ് 2022 ന് ശേഷം അഞ്ച് വർഷം കൂടി നീട്ടാൻ സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെടാൻ സാധ്യത. സാമ്പത്തിക പ്രവർത്തനങ്ങളിലെ തടസ്സങ്ങളെ തുടർന്ന് വരുമാനത്തിലുണ്ടായ കനത്ത കുറവാണ് ഇതിന് കാരണം. 

അപര്യാപ്തമായ സെസ് പിരിവുകൾക്കിടയിലും ഇതര നഷ്ടപരിഹാര സംവിധാനങ്ങൾ ചർച്ച ചെയ്യാൻ ജിഎസ്ടി കൗൺസിൽ ഈ മാസം യോഗം ചേരുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. കാലാവധി ദീർഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചില സംസ്ഥാനങ്ങൾ 15-ാമത് ധനകാര്യ കമ്മീഷന് കത്തെഴുതാൻ ആലോചിക്കുന്നതായി ദേശീയ മാധ്യമ റിപ്പോർട്ടുകളുണ്ട്.  

നഷ്ടപരിഹാരത്തിന്റെ അഭാവത്തിൽ 2022 ന് ശേഷം പതിവ് ചെലവുകൾ നേരിടുന്നതിലെ വെല്ലുവിളി സംസ്ഥാനങ്ങൾ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാണിക്കാൻ സാധ്യതയുണ്ട്. കേന്ദ്ര സ്പോൺസേർഡ് സ്കീമുകൾ (സി‌എസ്‌എസ്), റവന്യൂ കമ്മി ഗ്രാന്റുകൾ എന്നിവയുടെ വിഹിതം കുറയ്ക്കുന്നതിൽ നിന്ന് സംസ്ഥാനങ്ങൾ കേന്ദ്രത്തെ നിരുത്സാഹപ്പെടുത്താനും സാധ്യതയുളളതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 

കൂടാതെ, നിരുപാധികമായ വായ്പയെടുക്കൽ പരിധി വർദ്ധിപ്പിക്കാൻ അവർ അഭ്യർത്ഥിച്ചേക്കാം. മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 3.5 ശതമാനം ധനക്കമ്മി എത്തുന്നതുവരെ ഒരു സംസ്ഥാനത്തിന് അത്തരം വായ്പകൾ എടുക്കാൻ കഴിയും. വായ്പയെടുക്കൽ പരിധി ഇനിയും ഉയർത്തണമെന്ന് സംസ്ഥാനങ്ങൾ വാദിക്കാനും സാധ്യതയേറെയാണ്. 

Follow Us:
Download App:
  • android
  • ios