Asianet News MalayalamAsianet News Malayalam

കൊവിഡ് നിയന്ത്രണങ്ങൾക്ക് പുറമേ ഹരിത ട്രൈബ്യൂണലിന്‍റെ നിയന്ത്രണം കൂടി; പടക്ക വിപണിയില്‍ മാന്ദ്യം

മുൻ വർഷങ്ങളിൽ നടന്നിരുന്ന കച്ചവടത്തിന്‍റെ പകുതി പോലും ഇല്ല. ശിവകാശിയിൽ നിന്ന് എത്തിച്ച സ്റ്റോക്ക് തിരിച്ചയച്ചു. ചൈനീസ് പടക്കങ്ങൾ കിട്ടാനില്ല. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളിൽ പലരും നാട്ടിലേക്ക് മടങ്ങി. അടച്ചുപൂട്ടലിന്‍റെ വക്കിലാണ് ഇടത്തരം പടക്ക നിർമ്മാണ ശാലകൾ. 

crackers business face hard time during covid
Author
Kochi, First Published Nov 14, 2020, 9:31 AM IST

കൊവിഡ് നിയന്ത്രണങ്ങൾക്ക് പുറമേ ഹരിത ട്രൈബ്യൂണലിന്‍റെ നിയന്ത്രണം കൂടി എത്തിയതോടെ കടുത്ത പ്രതിസന്ധിയിലാണ് പടക്ക വിപണി. ഇരട്ടി കച്ചവടം നടക്കാറുള്ള ദീപാവലി സമയത്തും പടക്ക നിർമ്മാണ ശാലകൾ അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. 

ശബ്ദഘോഷങ്ങളുടെ ഉത്സവ ദിനത്തിലും സമാനതകളില്ലാത്ത മാന്ദ്യത്തിലാണ് പടക്ക വിപണി. മുൻ വർഷങ്ങളിൽ നടന്നിരുന്ന കച്ചവടത്തിന്‍റെ പകുതി പോലും ഇല്ല. ശിവകാശിയിൽ നിന്ന് എത്തിച്ച സ്റ്റോക്ക് തിരിച്ചയച്ചു. ചൈനീസ് പടക്കങ്ങൾ കിട്ടാനില്ല. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളിൽ പലരും നാട്ടിലേക്ക് മടങ്ങി. അടച്ചുപൂട്ടലിന്‍റെ വക്കിലാണ് ഇടത്തരം പടക്ക നിർമ്മാണ ശാലകൾ. 

നിറപ്പൊലിമയേകുന്ന ബേരിയം നൈട്രേറ്റ് ഉപയോഗിക്കരുതെന്നാണ് ഹരിത ട്രൈബ്യൂണലിന്‍റെ നിർദേശം. കേരളത്തിന് പുറമേ കർണാടക ഉൾപ്പടെയുള്ള വിപണികളിലും നിയന്ത്രണം ശക്തമായതോടെ കച്ചവടം നാലിലൊന്നായി കുറഞ്ഞു. ഉത്സവ സീസണികളിൽ വിപണിയുമായി രംഗത്തെത്തിയിരുന്ന ചെറുകിട കച്ചവടക്കാരുടെ എണ്ണവും ഗണ്യമായി കുറഞ്ഞ സ്ഥിതിയിലാണ്.

Follow Us:
Download App:
  • android
  • ios