Asianet News MalayalamAsianet News Malayalam

Form 16 : ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുണ്ടോ? ഈ കാര്യങ്ങൾ തീർച്ചയായും പരിശോധിക്കൂ

എന്താണ് ഫോം 16 ?  ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ടിഡിഎസ് സർട്ടിഫിക്കറ്റിൽ പരിശോധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നറിയാം

Form 16 List of things you should check in TDS certificate while filing ITR
Author
Trivandrum, First Published Jun 27, 2022, 2:27 PM IST

ആദായ നികുതി (Income tax) അടിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഫോം 16 (Form 16). 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 203 പ്രകാരം ശമ്പളം വാങ്ങുന്ന പ്രൊഫഷണലുകൾക്ക് അവരുടെ തൊഴിലുടമകൾ നൽകുന്ന ഒരു രേഖയാണ്  ഫോം 16. ഒരു  സാമ്പത്തിക വർഷത്തിൽ ജീവനക്കാരന് സ്ഥാപനമോ തൊഴിലുടമയോ നൽകുന്ന ശമ്പളത്തെക്കുറിച്ചും ശമ്പളത്തിൽ നിന്നും  നീക്കം ചെയ്ത ആദായനികുതിയെക്കുറിച്ചുമുള്ള മുഴുവൻ വിശദാംശങ്ങളും ഫോമിൽ അടങ്ങിയിരിക്കുന്നു. ആദായനികുതി നിയമപ്രകാരം, ഓരോ തൊഴിലുടമയും, ശമ്പളം നൽകുന്ന സമയത്ത്, ആ സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിലുള്ള ആദായനികുതി സ്ലാബ് നിരക്കുകളുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന നികുതി കുറയ്ക്കേണ്ടതുണ്ട്

സ്ഥാപനമോ തൊഴിലുടമയോ ശമ്പളത്തിൽ നിന്നും ഈടാക്കിയ ടിഡിഎസ് എത്രയെന്നതും അതിന്റെ എല്ലാ വിശദാംശങ്ങളും  ഫോം 16 ൽ അടങ്ങിയിട്ടുണ്ട്. അതായത് ജീവനക്കാരുടെ ശമ്പള വരുമാനത്തിൽ നിന്ന് കുറച്ച നികുതികൾ, സാമ്പത്തിക വർഷത്തിൽ നൽകുന്ന മൊത്ത ശമ്പളം, നികുതി ഇളവ് അലവൻസുകൾ തുടങ്ങിയവ അറിയാൻ ഫോം 16 സഹായിക്കുന്നു. അതിനാൽ നികുതി നൽകുന്ന വ്യക്തി തീർച്ചയായും ഫോം 16 പരിശോധിച്ചിരിക്കണം. 

എന്താണ് ഫോം 16?

ഫോം 16 രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ഫോം എ, ഫോം ബി. ജീവനക്കാരന്റെ പേരിൽ സ്ഥാപനമോ തൊഴിലുടമയോ ശമ്പളവരുമാനത്തിൽ നിന്ന് പിരിച്ചെടുത്ത നികുതിയുടെ വിവരങ്ങൾ പാർട്ട് എയിൽ നൽകുന്നു,  ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് നികുതി പിരിച്ച് സർക്കാരിലേക്ക് നൽകിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഫോം എ. അതിൽ തൊഴിലുടമയുടെയും ജീവനക്കാരന്റെയും വ്യക്തിഗത വിവരങ്ങൾ, മൂല്യനിർണ്ണയ വർഷം, ബന്ധപ്പെട്ട സാമ്പത്തിക വർഷത്തിൽ വ്യക്തി തൊഴിലുടമയ്‌ക്കൊപ്പം ജോലി ചെയ്‌ത കാലയളവ്, നൽകിയ ശമ്പളത്തിന്റെ വിവരങ്ങൾ, ശമ്പളത്തിൽ നിന്ന് നികുതി ഈടാക്കിയ തീയതി എന്നിവ അടങ്ങിയിരിക്കുന്നു. 

പാർട്ട് ബിയിൽ, ആദായ നികുതി നൽകിയ തീയതി, ആദായനികുതി വകുപ്പിൽ ത്രൈമാസികമായി കിഴിവാക്കി നിക്ഷേപിച്ച നികുതിയുടെ വിവരങ്ങൾ, ടിഡിഎസ് പേയ്‌മെന്റിന്റെ അക്‌നോളജ്‌മെന്റ് നമ്പർ, എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഉൾകൊള്ളുന്നു. അതിൽ ജീവനക്കാരൻ സമ്പാദിച്ച വരുമാനവും രേഖപ്പെടുത്തിയിരിക്കും. അതായത് മറ്റ് സ്രോതസുകളിലൂടെ നേടിയ വരുമാനവും രേഖപ്പെടുത്തും. പാൻ കാർഡ് വിവരങ്ങളെല്ലാം ഭാഗം ബിയിൽ അടങ്ങിയിരിക്കുന്നു

ഫോം 16-ൽ പരിശോധിക്കേണ്ട കാര്യങ്ങൾ

ആദ്യം, ഫോം 16-ൽ സൂചിപ്പിച്ചിരിക്കുന്ന പാൻ കാർഡ് വിശദാംശങ്ങൾ പരിശോധിക്കണം. ആരെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ, നികുതി നൽകിയാലും രേഖകളിൽ കാണിച്ചെന്നു വരില്ല. അങ്ങനെ വരുമ്പോൾ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് വ്യക്തിക്ക് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ കഴിയില്ല.ഫോം 16-ലെ പാർട്ട് എയിൽ പേര്, വിലാസം, തൊഴിലുടമയുടെ വിശദാംശങ്ങൾ എന്നിവയും പരിശോധിക്കണം.ഒരു ശമ്പളക്കാരൻ തന്റെ തൊഴിലുടമ ശമ്പളത്തിൽ നിന്നും കുറച്ച നികുതികളുടെ വിവരങ്ങൾ പരിശോധിക്കണം. തൊഴിലുടമ പ്രതിമാസ അടിസ്ഥാനത്തിൽ നികുതി കുറയ്ക്കുന്നുണ്ടെങ്കിലും, കുറയ്ക്കുന്ന നികുതികൾ ഫോം 16-ൽ ത്രൈമാസ അടിസ്ഥാനത്തിൽ നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഫോം 16-ന്റെ ഭാഗം ബിയിൽ ഒരു ജീവനക്കാരന് നൽകുന്ന മൊത്ത ശമ്പളത്തിന്റെ വിശദമായ വിവരങ്ങൾ അതായത് നികുതിയിൽ നിന്ന് ഒഴിവാക്കിയ അലവൻസുകൾ എല്ലാം നൽകുന്നുണ്ട്. ഇവ പരിശോധിക്കണം. ശമ്പള സ്ലിപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ക്രോസ്-ചെക്ക് ചെയ്യണം. കൂടാതെ, നികുതി ഇളവ് കണക്കാക്കിയതിനേക്കാൾ കുറവാണെങ്കിൽ, പൊരുത്തക്കേടിനെക്കുറിച്ച് തൊഴിലുടമയെ അറിയിക്കണം.

Read Also : income tax refund : നികുതി പണം തിരികെ ലഭിക്കാനുണ്ടോ? അറിയാം ആദായ നികുതി റീഫണ്ടിനെക്കുറിച്ച്

2021-22 സാമ്പത്തിക വർഷത്തിൽ ആരെങ്കിലും ജോലി മാറിയിട്ടുണ്ടെങ്കിൽ, മുൻ തൊഴിലുടമ നൽകിയ വരുമാനത്തിന്റെ വിശദാംശങ്ങൾ ഫോം 16-ൽ അടങ്ങിയിരിക്കും. വ്യക്തിക്ക് രണ്ട് ഫോം 16-കൾ ഉണ്ടെങ്കിൽ, മുൻ തൊഴിലുടമയിൽ നിന്നുള്ള വരുമാനം പുതിയ തൊഴിൽ ദാതാവ് നൽകുന്ന ഫോം 16-ൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇല്ലെങ്കിൽ, ഐടിആർ ഫയൽ ചെയ്യുമ്പോൾ വ്യക്തി ഫോം 16-ൽ നിന്നുള്ള വരുമാന വിശദാംശങ്ങൾ ഉൾപ്പെടുത്തേണ്ടിവരും, കൂടാതെ അധിക നികുതി അടയ്‌ക്കേണ്ടി വന്നേക്കാം.

Follow Us:
Download App:
  • android
  • ios