നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വേണം; ദിലീപിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

First Published 26, Mar 2018, 6:27 AM IST
high court to hear actor dileeps plea today
Highlights

ദൃശ്യങ്ങള്‍ നല്‍കുന്നത് പെണ്‍കുട്ടിയുടെ സ്വകാര്യതെയും സുരക്ഷിതത്വത്തെയും ബാധിക്കുമെന്നതിനാല്‍ ദിലീപിന്‍റെ ആവശ്യം അംഗീകരിക്കരുതെന്നാണ് പൊലീസ് നിലപാട്.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ ഇന്ന് കോടതിയില്‍ വിശദമായ വാദം നടക്കും. ദൃശ്യങ്ങള്‍ നല്‍കുന്നത് പെണ്‍കുട്ടിയുടെ സ്വകാര്യതെയും സുരക്ഷിതത്വത്തെയും ബാധിക്കുമെന്നതിനാല്‍ ദിലീപിന്‍റെ ആവശ്യം അംഗീകരിക്കരുതെന്നാണ് പൊലീസ് നിലപാട്. ആലുവ കോടതിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ വിചാരണ തുടങ്ങവെയാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിലെ ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ വിചാരണ തുടങ്ങരുതെന്ന ദിലീപിന്റെ ആവശ്യം പക്ഷേ സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. ക്രിമിനല്‍ നടപടിക്രമവും തെളിവ് നിയമവും അനുസരിച്ച് പ്രതിയെന്ന നിലയിലുള്ള അവകാശം സംരക്ഷിക്കണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. 

 

loader