Asianet News MalayalamAsianet News Malayalam

പാലക്കാട്: തൂതപ്പുഴ ഗതിമാറി ഒഴുകി, 9 മരണം, 99 ക്യാമ്പുകളില്‍ 9051 പേര്‍

ജില്ലയില്‍ കനത്തമഴയ്ക്ക് നേരിയ ശമനം. പട്ടാമ്പിക്കടുക്ക് ആനക്കരയിൽ തൂതപ്പുഴ ഗതിമാറി ഒഴുകി. നിരവധി വീടുകളിൽ വെളളം കയറി. വെളളക്കെട്ടിൽ കുടുങ്ങിയ 11 ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി. വെളളം കയറിയതോടെ പട്ടാമ്പി - കോഴിക്കോട് റെയിവെ ലൈൻ അടച്ചു. 

Palakkad 9 deaths and 9051 camps in 99 camps
Author
Palakkad, First Published Aug 17, 2018, 7:21 PM IST

പാലക്കാട്: ജില്ലയില്‍ കനത്തമഴയ്ക്ക് നേരിയ ശമനം. പട്ടാമ്പിക്കടുക്ക് ആനക്കരയിൽ തൂതപ്പുഴ ഗതിമാറി ഒഴുകി. നിരവധി വീടുകളിൽ വെളളം കയറി. വെളളക്കെട്ടിൽ കുടുങ്ങിയ 11 ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി. വെളളം കയറിയതോടെ പട്ടാമ്പി - കോഴിക്കോട് റെയിവെ ലൈൻ അടച്ചു. 

നെന്മാറയിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 9 ആയി. ഇന്ന് രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.  കഴിഞ്ഞ ദിവസം പട്ടാമ്പിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ശിവദാസന്‍റെ മൃതദേഹം കണ്ടെത്തി. തൃശ്ശൂർ - പാലക്കാട് ദേശീയപാതയിൽ കുതിരാനിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ ടാങ്കർലോറി പുറത്തെടുത്തു.

വീണ്ടും മണ്ണിടിച്ചിനുളള സാധ്യതയുളളതിനാൽ കുതിരാൻ പ്രദേശത്തുളള വാഹനങ്ങൾ നീക്കി. റോഡ് പൂർണമായി തുറന്നു കൊടുത്തിട്ടില്ല. പാലക്കാട് -കോഴിക്കോട് ദേശീയപാതയിലും ഗതാഗത തടസ്സമുണ്ട്. ജില്ലയിൽ ഇതുവരെ 99 ദുരിതാശ്വാസ ക്യാമ്പുകളിലായി 9051 പേരെ മാറ്റി പാർപ്പിച്ചു.

Follow Us:
Download App:
  • android
  • ios