ഫ്ലോറിഡ: ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സെക്സ് പാവകള്‍ വാങ്ങി നല്‍കി അശ്ലീല സൈറ്റുകളിലേതിന് സമാനമായ വീഡിയോ പിടിക്കാന്‍ ആവശ്യപ്പെട്ട അധ്യാപകന്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥികളുമായി ഇയാള്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ ഫ്ലോറിഡയിലെ തംപയിലെ സ്കൂളിലാണ് സംഭവം നടന്നത്. 

മുപ്പത്തൊന്നുകാരനായ അധ്യാപകന് വേണ്ടി വിദ്യാര്‍ത്ഥികള്‍ ക്ലാസ് റൂമില്‍ വച്ച് ലൈംഗികമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.  അലക്‌സ് ജെഫ്രി ഹള്‍ എന്ന അധ്യാപകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദുരുപയോഗം ചെയ്യപ്പെട്ട ഒരു വിദ്യാർത്ഥിയെ ഇയാള്‍ പഠിപ്പിക്കുന്നതും മറ്റൊരാള്‍ സ്‌കൂളില്‍ വെച്ച് പരിചയപ്പെട്ട ഒരു കുട്ടിയുമാണ്. അധ്യാപകന്‍ സ്വന്തം സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളടക്കം അശ്ലീല ചുവയുള്ള സന്ദേശങ്ങളും കുട്ടികൾക്ക്  അയച്ചിരുന്നു.

വീടുകളില്‍ അസ്വാഭാവികമായ രീതിയില്‍  കുട്ടികള്‍ പെരുമാറാന്‍ തുടങ്ങിയതോടെയാണ് രക്ഷിതാക്കള്‍ വിവരം ശ്രദ്ധിക്കുന്നത്. രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരോട് സംഭവം വിശദമാക്കുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്. വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുക,അശ്ലീല ചിത്രങ്ങളുടെ ചുവയുള്ള ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിരിക്കുന്നത്. കൂടാതെ ഇയാൾ  22455875 രൂപ കോടതിയിൽ കെട്ടി വെക്കുകയും വേണമെന്ന് കോടതി ഉത്തരവിട്ടു.