ദുബായ്: ഷോപ്പിങ് ഫെസ്റ്റിവലിനിടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ ഭാഗ്യവാന്‍മാര്‍ക്ക് വമ്പന്‍ സമ്മാനങ്ങളുമായി ദുബായ് ഗോള്‍ഡ് ജ്വല്ലറി. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ 25ാം വാര്‍ഷികത്തിലാണ് ഉപഭോക്താക്കള്‍ക്ക് വന്‍ സ്വര്‍ണ സമ്മാനമഴ. നറുക്കെടുപ്പ് വിജയികള്‍ക്ക് വന്‍വിലയുടെ സ്വര്‍ണകോയിനുകള്‍ സ്വന്തമാക്കാനാണ് അവസരമൊരുങ്ങുന്നത്. 

ജനുവരി 9ന് നടന്ന നറുക്കെടുപ്പില്‍ 500 ദിര്‍ഹമിന്  സ്വര്‍ണം വാങ്ങിയ ക്രെയിന്‍ ഓപ്പറേറ്റര്‍ക്ക് ലഭിച്ചത്  25 സ്വര്‍ണ നാണയങ്ങളാണ്. പാക് സ്വദേശി പര്‍വ്വേസാണ് ആദ്യ നറുക്കെടുപ്പിലെ ജോതാവ്. പിതാവിന് വേണ്ടി നറുക്കെടുപ്പില്‍ പങ്കെടുത്ത് ബംഗ്ലാദേശ് സ്വദേശിയായ ആറുവയസുകാരിയാണ് രണ്ടാമത് നടന്ന നറുക്കെടുപ്പിലെ വിജയി. അഞ്ഞൂറ് ദിര്‍ഹത്തിന് ദുബായ് സിറ്റി ഓഫാ ഗോള്‍ഡില്‍ നിന്ന് സ്വര്‍ണം വാങ്ങുന്ന ആര്‍ക്കും നറുക്കെടുപ്പില്‍ ഭാഗമാകാം. 

മൂവായിരം സ്വര്‍ണ നാണയങ്ങള്‍ വരെ നേടാനുള്ള അവസരമാണ് ഒരുങ്ങിയിട്ടുള്ളത്. ഒരു ദിവസത്തെ നറുക്കെടുപ്പില്‍ ഭാഗ്യവാന്‍മാര്‍ക്ക് 5 സ്വര്‍ണ നാണയങ്ങള്‍ മുതല്‍ 25 സ്വര്‍ണനാണയങ്ങള്‍ വരെ നേടാനാകും. ഡയമണ്ട്, പേള്‍ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ വിഡയ സാധ്യത നല്‍കുന്നുണ്ടെന്ന് ജ്വല്ലറി അധികൃതര്‍ പറയുന്നു.