Asianet News MalayalamAsianet News Malayalam

മക്കയിലെ ഇറച്ചിവിൽപന ശാലകളിൽ ഇലക്ട്രോണിക് ത്രാസ് നിർബന്ധം

മത്ബഖുകളിലും റെസ്റ്റോൻറുകളിലും നടത്തുന്ന ഇറച്ചി വിൽപന വ്യവസ്ഥാപിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പാലിറ്റി ഡെപ്യൂട്ടി മേയർ എൻജി. അബ്ദുല്ല അൽസാഇദി പറഞ്ഞു. ആളുകളുടെ എണ്ണത്തിന് അനുസരിച്ച് തൂക്കത്തിലും അളവിലും നിയന്ത്രണമില്ലാതെ ഇറച്ചി വിൽപന നടത്തുന്ന രീതിക്ക് പകരമാണ് ഡിജിറ്റൽ മീസാൻ സംവിധാനമേർപ്പെടുത്തിയിരിക്കുന്നത്

electronic weighing machine is now mandatory in meat stalls in saudi
Author
First Published Feb 1, 2023, 11:25 PM IST

റിയാദ്: പാർട്ടികൾക്കും മറ്റും ഭക്ഷണമൊരുക്കുന്ന മക്കയിലെ ഭക്ഷണശാലകളിലും (മത്ബഖുകൾ) റെസ്റ്റോറന്‍റുകളിലും ഇറച്ചി വിൽപനക്ക് ഇലക്ട്രോണിക് ത്രാസ് (മീസാൻ) നിർബന്ധമാക്കി. മൂന്ന് മാസം മുമ്പാണ് മക്ക മുനിസിപ്പാലിറ്റി ‘മത്ബഖു’കൾക്കും റെസ്റ്റോറൻറുകൾക്കും പരീക്ഷണാർത്ഥം‘മീസാൻ’ സംരംഭം ആരംഭിച്ചത്. അതാണ് ഇപ്പോൾ ‘മത്ബഖു’കൾക്കും റെസ്റ്റോറൻറുകൾക്കും നിർബന്ധമാക്കിയിരിക്കുന്നത്. 

തീരുമാനം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴയുമുണ്ട്. 1,000 റിയാൽ മുതലാണ് പിഴ. ഇതേ തെറ്റ് വീണ്ടുമാവർത്തിച്ചാൽ പിഴ 10,000 റിയാൽ വരെയാകും.

മത്ബഖുകളിലും റെസ്റ്റോൻറുകളിലും നടത്തുന്ന ഇറച്ചി വിൽപന വ്യവസ്ഥാപിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പാലിറ്റി ഡെപ്യൂട്ടി മേയർ എൻജി. അബ്ദുല്ല അൽസാഇദി പറഞ്ഞു. ആളുകളുടെ എണ്ണത്തിന് അനുസരിച്ച് തൂക്കത്തിലും അളവിലും നിയന്ത്രണമില്ലാതെ ഇറച്ചി വിൽപന നടത്തുന്ന രീതിക്ക് പകരമാണ് ഡിജിറ്റൽ മീസാൻ സംവിധാനമേർപ്പെടുത്തിയിരിക്കുന്നത്. ഇത് ഉപഭോക്താവിന് ന്യായമായ അളവിൽ ഇറച്ചി ലഭിക്കാൻ സഹായിക്കും.

ഒരോ സ്ഥാപനത്തിലും ഡിജിറ്റൽ തൂക്കയന്ത്രം ഉണ്ടാകേണ്ടതുണ്ട്. ഉപഭോക്താവിന് മുന്നിൽ ഇറച്ചിയുടെ തരവും വിലയും കാണിക്കുന്ന ബോർഡുകൾ സ്ഥാപിക്കുകയും വേണം. ഓർഡർ സ്വീകരിക്കേണ്ടത് തൂക്കത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം. അസ്ഥികൾ, കുടൽ പോലുള്ളവ കൂട്ടിക്കലർത്തി തൂക്കം വ്യക്തമാക്കാതെ ആളുകളെ വാങ്ങാൻ നിർബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

മക്കയിലെ മത്ബഖുകൾ, റെസ്റ്റോറന്‍റുകൾ ഉടമകൾക്കുള്ള ബോധവൽക്കരണം മുനിസിപ്പാലിറ്റിക്ക് കീഴിൽ മൂന്ന് മാസമായി തുടരുകയാണ്. അതിന്‍റെ തുടർച്ചയാണ് ഇപ്പോൾ ഡിജിറ്റൽ അളവ് യന്ത്രം നടപ്പാക്കൽ ആരംഭിച്ചിരിക്കുന്നത്.

'ബില്ലടക്കാത്ത കാരണത്താൽ ആശുപത്രികൾ രോഗികളെയോ മൃതദേഹങ്ങളൊ തടഞ്ഞുവയ്ക്കരുത്'

റിയാദ്: ചികിത്സാബില്ല് അടച്ചില്ലെന്ന കാരണത്താൽ ആശുപത്രികൾ രോഗികളെയോ മൃതദേഹങ്ങളോ തടഞ്ഞുവെക്കരുതെന്ന് സൗദി ആരോഗ്യ മന്ത്രാലയം. തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ തടഞ്ഞുവയ്ക്കാൻ ആശുപത്രികൾക്ക് അവകാശമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ തീരുമാനം ആശുപത്രികൾ ലംഘിച്ചാൽ 937 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാം. മൃതദേഹങ്ങൾ വിട്ടുകൊടുക്കൽ- അല്ലെങ്കിൽ രോഗികളുടെയോ നവജാതശിശുക്കളുടെയോ വിടുതൽ എന്നിവ വ്യക്തിയുടെയോ, അയാളുടെ രക്ഷിതാവിന്‍റെയോ, മരണപ്പെട്ടയാളുടെ ബന്ധുക്കളുടെയോ അവകാശമാണ്. അതിന് ആശുപത്രി ബില്ല് തടസ്സമാകാൻ പാടില്ല. ഇക്കാര്യം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കായുള്ള നിയമാവലിയിലെ ആർട്ടിക്കിൾ 30ൽ പറയുന്നുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.

Also Read:- സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇൻഷൂറൻസ് നിര്‍ബന്ധം

Follow Us:
Download App:
  • android
  • ios