Asianet News MalayalamAsianet News Malayalam

സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇൻഷൂറൻസ് നിര്‍ബന്ധം

ഇൻഷൂറൻസ് ഇല്ലാത്തവര്‍ക്ക് നില അനുവദിക്കില്ലെന്നതാണ് തീരുമാനം. 50 റിയാല്‍ (1124 രൂപ) ആണ് ഒരു മാസത്തേക്ക് ഏറ്റവും കുറഞ്ഞ അടവായി വരുന്നത്. അടിയന്തരാവശ്യങ്ങള്‍, അപകടങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് സന്ദര്‍ശകര്‍ക്കായുള്ള ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷയുണ്ടാവുകയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു

medical insurance is mandatory for visitors in qatar
Author
First Published Feb 1, 2023, 10:48 PM IST

ദോഹ: സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തുന്നവര്‍ക്ക് ഇനി മുതല്‍ ആരോഗ്യ ഇൻഷൂറൻസ് നിര്‍ബന്ധമാക്കാൻ തീരുമാനമായി. എന്നാല്‍ ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഈ നിബന്ധന ബാധകമാകില്ല. ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്‍ലമാനിയാണ് ഇക്കാര്യം അറിയിച്ചത്. 

ഇൻഷൂറൻസ് ഇല്ലാത്തവര്‍ക്ക് നില അനുവദിക്കില്ലെന്നതാണ് തീരുമാനം. 50 റിയാല്‍ (1124 രൂപ) ആണ് ഒരു മാസത്തേക്ക് ഏറ്റവും കുറഞ്ഞ അടവായി വരുന്നത്. അടിയന്തരാവശ്യങ്ങള്‍, അപകടങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് സന്ദര്‍ശകര്‍ക്കായുള്ള ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷയുണ്ടാവുകയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

കുറഞ്ഞ തുകയാണ് 50 റിയാല്‍. ഇതിലും ഉയര്‍ന്ന തുകയ്ക്ക് ഇൻഷൂറൻസ് പരിരക്ഷ വേണ്ടവര്‍ക്ക് അത് തെരഞ്ഞെടുത്ത് ചേരാവുന്നതാണ്. എന്നാല്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ഇൻഷൂറൻസ് കമ്പനികളില്‍ നിന്നുള്ള പോളിസികള്‍ക്ക് മാത്രമേ അനുവാദം ലഭിക്കുകയുള്ളൂ. 

വിസയെടുക്കുമ്പോള്‍ തന്നെ ഇൻഷൂറൻസ് പോളിസിയും എടുക്കണം. വിസ നീട്ടുന്നതിന് അനുസരിച്ച് പ്രീമിയം അടയ്ക്കുകയും ചെയ്യണം. നേരത്തെ തന്നെ ഖത്തറില്‍ ആരോഗ്യ ഇൻഷൂറൻസുമായി ബന്ധപ്പെട്ട പുതിയ നയങ്ങള്‍ നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് ഇപ്പോള്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇൻഷൂറൻസ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. 

'താല്‍ക്കാലിക തൊഴില്‍ വിസയില്‍ വരുന്നവര്‍ക്ക് ഇഖാമയും തൊഴില്‍ പെര്‍മിറ്റും വേണ്ട'

സൗദിയിലേക്ക് താല്‍ക്കാലിക തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് ഇഖാമയും തൊഴില്‍ പെര്‍മിറ്റും വേണ്ടെന്ന് ഖിവ പ്ലാറ്റ്ഫോം വ്യക്തമാക്കി. ഒരു വ്യക്തി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മാനവ വിഭവശേഷി -സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ ഖിവ പ്സാറ്റ്ഫോം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അത്തരം വിസക്കാരെ രാജ്യം പ്രവാസിയായി പരിഗണിക്കില്ല. ഇങ്ങനെയെത്തുന്നവര്‍ക്ക് നിശ്ചിത കാലയളവില്‍ മാത്രമേ രാജ്യത്ത് ജോലി ചെയ്യാൻ അനുവാദമുണ്ടാവുകയുള്ളൂ. അത് നല്‍കുന്നത് സ്ഥാപനത്തിന്‍റെ നിതാഖാത് പദവിയെയും ബാധിക്കില്ല. 

Also Read:- വാഹനാപകടത്തിൽ മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്ക് ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്‍തു

Follow Us:
Download App:
  • android
  • ios