റിയാദ്: തിരിച്ചറിയല്‍ കാര്‍ഡിന്റെ കാലാവധി അവസാനിച്ചത് കൊണ്ടും നിഷ്‌ക്രിയ അക്കൗണ്ടായതിന്റെ പേരിലും അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് അനിശ്ചിതകാലത്തേക്ക് നീട്ടി. ഇതു സംബന്ധിച്ച അറിയിപ്പ് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി(സാമ) പുറപ്പെടുവിച്ചു.

കാലാവധി അവസാനിച്ചതോ അവസാനിക്കാറായതോ ആയ എടിഎം കാര്‍ഡുകളുടെ കാലാവധി ശവ്വാല്‍ 10 വരെ ദീര്‍ഘിപ്പിച്ച് നല്‍കാനും ബാങ്കുകള്‍ക്ക് സാമ നിര്‍ദ്ദേശം നല്‍കി. സ്ഥാപനങ്ങളുടെ പേരിലുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതും തിരിച്ചറിയല്‍ കാര്‍ഡ് കാലാവധി അവസാനിച്ചതിന്റെ പേരില്‍ സ്ഥാപനങ്ങള്‍ നിയമാനുസൃതം ചുമതലപ്പെടുത്തിയവര്‍ക്ക് ചെക്കുകളില്‍ ഒപ്പുവെക്കാനുമുള്ള അധികാരം മരവിപ്പിക്കുന്നതും അനിശ്ചിത കാലത്തേക്ക് നീട്ടി വെക്കാന്‍ സാമ നിര്‍ദ്ദേശിച്ചു.