Asianet News MalayalamAsianet News Malayalam

Gulf News | പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

മസ്‍തിഷ്‍കാഷാതം സംഭവിച്ചതിനെ തുടര്‍ന്ന് കുവൈത്തിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

malayali expat died due to cardiac arrest in kuwait
Author
Kuwait City, First Published Nov 21, 2021, 12:55 PM IST

കുവൈത്ത് സിറ്റി: പ്രവാസി മലയാളി യുവാവ് കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ വിളക്കന്നൂര്‍ പൊറഞ്ഞനാല്‍ പ്രസാദ് പി ലൂക്കോസ് (33) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അന്ത്യം.

നാല് ദിവസം മുമ്പ് മസ്‍തിഷ്‍കാഷാതം സംഭവിച്ചതിനെ തുടര്‍ന്ന് അഹ്‍മദി കെ.ഒ.സി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹൃദയാഘാതം സംഭവിച്ചായിരുന്നു അന്ത്യം. ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്‍ മംഗഫ് യൂണിറ്റ് അംഗമായിരുന്നു. ഭാര്യ മിന്നു ആന്‍ ജോസ് കുവൈത്തില്‍ നഴ്‍സായി ജോലി ചെയ്യുകയാണ്. പിതാവ് - പൊറഞ്ഞനാല്‍ ലൂക്കോസ്. മാതാവ് - ഡെയ്‍സി ലൂക്കോസ്.  

 

15 വയസുകാരനായ മലയാളി വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
മസ്‍കത്ത്: ഒമാനില്‍ മലയാളി ബാലനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ തൃപ്രയാര്‍ സ്വദേശി വിനയന്റെ മകന്‍ വിമല്‍ കൃഷ്‍ണന്‍ (15) ആണ് മരിച്ചത്. ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രിയില്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇബ്രി ഇന്ത്യന്‍ സ്‍കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വിമല്‍ കൃഷ്‍ണന്‍. പിതാവ് വിനയന്‍ ഇബ്രിയിലെ സയന്‍സ് കോളേജ് അധ്യാപകനാണ്. അദ്ദേഹം ഭക്ഷണം വാങ്ങാനായി പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് വിമലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Follow Us:
Download App:
  • android
  • ios