4000 കുവൈത്ത് ദിനാര്‍ വിലയുള്ള 100 പെട്ടി മരുന്നുകള്‍ വില്‍പ്പന നടത്തുന്നതിനിടെ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.

കുവൈത്ത് സിറ്റി: നിരോധിത ഗുളികകളുടെ വന്‍ ശേഖരവുമായി ഫാര്‍മസിസ്റ്റ് കുവൈത്തില്‍ പിടിയില്‍. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ നിരോധിത ഗുളികകള്‍ വില്‍പ്പന നടത്തിയതിന് ഈജിപ്ത് സ്വദേശിയായ ഫാര്‍മസിസ്റ്റാണ് അറസ്റ്റിലായത്.

ഈജിപ്ത് സ്വദേശിയായ ഫാര്‍മസിസ്റ്റ് അനധികൃതമായി മരുന്നുകള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിരുന്നു. 4000 കുവൈത്ത് ദിനാര്‍ വിലയുള്ള 100 പെട്ടി മരുന്നുകള്‍ വില്‍പ്പന നടത്തുന്നതിനിടെ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. പല വിഭാഗത്തിലുള്ള മൂന്നു ലക്ഷം ഗുളികകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona