Asianet News MalayalamAsianet News Malayalam

രാഹുൽ ഗാന്ധി എവിടെയാണെന്ന്​ അറിയില്ലെന്ന്​ ടി എൻ പ്രതാപൻ എം പി

രാഹുൽ ഗാന്ധി എഐസിസി പ്രസിഡൻറല്ല, നിർവാഹകസമിതി അംഗം പോലുമല്ല. എന്നാൽ രാഹുൽ ഗാന്ധി നേതൃത്വത്തിലേക്ക്​ തിരിച്ചുവരും എന്ന്​ തന്നെയാണ്​ കരുതുന്നത്​. അദ്ദേഹം എവിടെയാണ്​ എന്ന്​ ജനങ്ങൾ ചോദ്യമുയർത്തുന്നതിൽ ഒരു തെറ്റുമില്ല. ജനം ഇഷ്​ടപ്പെടുകയും ഒരുപാട്​ പ്രതീക്ഷിക്കുകയും ചെയ്യുന്ന നേതാവാണ്​ രാഹുല്‍

TN Prthapan MP says that he don't know where is Rahul Gandi
Author
Riyadh Saudi Arabia, First Published Feb 28, 2020, 12:01 PM IST

റിയാദ്​: രാഹുൽ ഗാന്ധി എവിടെയാണെന്ന്​ തനിക്കറിയില്ലെന്ന്​ ടി എൻ പ്രതാപൻ എം.പി. അദ്ദേഹം എവിടെയാണുള്ളതെന്ന്​ അറിയില്ല. രാഹുൽ ഗാന്ധി എഐസിസി പ്രസിഡൻറല്ല, നിർവാഹകസമിതി അംഗം പോലുമല്ല. എന്നാൽ രാഹുൽ ഗാന്ധി നേതൃത്വത്തിലേക്ക്​ തിരിച്ചുവരും എന്ന്​ തന്നെയാണ്​ കരുതുന്നത്​. അദ്ദേഹം എവിടെയാണ്​ എന്ന്​ ജനങ്ങൾ ചോദ്യമുയർത്തുന്നതിൽ ഒരു തെറ്റുമില്ല. ജനം ഇഷ്​ടപ്പെടുകയും ഒരുപാട്​ പ്രതീക്ഷിക്കുകയും ചെയ്യുന്ന നേതാവാണ്​ അദ്ദേഹമെന്നും ടിഎൻ പ്രതാപൻ റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൗരത്വ ഭേദഗതിയെ ചോദ്യം ചെയ്​ത ഹർജികളിൽ സുപ്രീം കോടതി അനുവദിച്ച്​ നാലാഴ്​ചത്തെ സമയം കഴിഞ്ഞിട്ടും കേന്ദ്രസർക്കാർ മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹർജിക്കാരിലൊരാളെന്ന നിലയിൽ മറുപടി എന്താണെന്ന്​ അറിയേണ്ട അവകാശം തനിക്കുണ്ടെന്നും കേസ്​ മനഃപ്പൂർവം ​ൈവകിപ്പിക്കാനുള്ള സർക്കാരിന്‍റെ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇനിയും മറുപടി നൽകുന്നില്ലെങ്കിൽ തങ്ങൾ വീണ്ടും കോടതിയെ സമീപിക്കും. അഞ്ചാമത്തെ ആഴ്​ചയിൽ കേസ്​ വീണ്ടും പരിഗണിക്കുമെന്നാണ്​ ജനുവരി 22ന്​ ചീഫ്​ ജസ്​റ്റീസ്​ പറഞ്ഞത്​. അഞ്ചാമത്തെ ആഴ്​ചയും അവസാനിക്കാൻ പോവുകയാണ്​.

ഏത്​ നിമിഷവും അതുണ്ടാവും എന്ന പ്രതീക്ഷയിൽ നിരന്തരം കപിൽ സിബലിനെ ബന്ധപ്പെട്ട്​ കൊണ്ടിരിക്കുകയാണ്​. സുപ്രീം കോടതിയുടെ വെബ്​സൈറ്റിലും നിരന്തരം നോക്കിയിരിക്കുകയാണ്​. മറുപടിക്ക്​ സാവകാശം ചോദിച്ച്​ കോടതിയെ മീസ്​ ലീഡ്​ ചെയ്യാനാണ്​ യഥാർഥത്തിൽ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്​. എങ്കിലും പരമോന്നത നീതിപീഠത്തിൽ ഇ​േപ്പാഴും പൂർണമായ വിശ്വാസമുണ്ട്​. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുന്ന വിധി തന്നെയുണ്ടാവും എന്ന്​ തന്നെയാണ്​ പ്രതീക്ഷിക്കുന്നത്​. ഭരണഘടനയും ജനാധിപത്യവും മതേതരത്വവും വലിയ ഭീഷണിയാണ്​ നേരിടുന്നത്​. നീതിപീഠത്തിലാണ്​ അവസാന ആശ്രയം. അതുകൊണ്ടാണല്ലോ നിയമം നിർമിക്കുന്ന തങ്ങളെ പോലുള്ള പാർലമെൻറ്​ അംഗങ്ങൾ പോലും കോടതിയിൽ പോയി വിധി കാത്തിരിക്കുന്നത്​.

പക്ഷേ പ്രധാനമന്ത്രിയെ പോലും വിചാരണ ചെയ്യാൻ അധികാരമുള്ള സുപ്രീം കോടതി ജഡ്​ജി മോദിയെ വാഴ്​ത്തിയത്​ ആശങ്കയുളവാക്കുന്നതാണ്​. അതൊട്ടും ശരിയായില്ല. ഡൽഹിയിൽ പരസ്യമായി കലാപത്തിന്​​ ആഹ്വാനം ചെയ്​ത കപിൽ ശർമക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്ന്​ മാത്രമല്ല ഒരു എഫ്​.​െഎ.ആർ ഇടാൻ ഇനിയും നാലാഴ്​ചത്തെ സാവകാശം കൊടുക്കുകയാണ്​ കോടതി പോലും ചെയ്​തത്​. ഡൽഹി ഹൈക്കോടതിയുടെ ഇൗ നടപടി തീർത്തും നിരാശപ്പെടുത്തുന്നതായി. 

Follow Us:
Download App:
  • android
  • ios