മലയാളത്തില്‍ വന്നതില്‍ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഒന്നാം സീസണിന് ശേഷം ചെറിയ ഇടവേളയെടുത്ത് വീണ്ടും ബിഗ് ബോസ് രണ്ടാം സീസണുമായി എത്തി. ബിഗ് ബോസില്‍ പങ്കെടുത്താല്‍ ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് പലപ്പോഴും കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥികള്‍ ആവര്‍ത്തിച്ച് പറയുകയും ചെയ്തിരുന്നു. ഇപ്പോള‍് അത് അവര‍് ജീവിതത്തില്‍ കാണിച്ചുകൊണ്ടിരിക്കുകയുമാണ്.

അതുകൊണ്ടുതന്നെ ബിഗ്ബോസ് ഷോയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. നിരവധിപേര്‍ ഈ ആഗ്രഹം വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തിരുന്നു. ബിഗ് ബോസ് ഷോയിലേക്ക് എത്തുമോ ഇല്ലയോ എന്ന് തുറന്നുപറയുകയാണ് രമ്യ. തനിക്ക് മലയാളത്തിലും തമിഴിലും ബിഗ് ബോസില്‍  നിന്ന് ക്ഷണം വന്നിരുന്നതായി രമ്യ പറഞ്ഞു.  

റേഡിയോ പരിപാടിയായ റെഡ് കാര്‍പറ്റില്‍ സംസാരിക്കുകയായിരുന്നു രമ്യ. തനിക്ക് ഷോയുടെ ആശയത്തോട് യോജിപ്പില്ല, അതുകൊണ്ടാണ് പങ്കെടുക്കാതിരുന്നും രമ്യ വ്യക്തമാക്കി. തന്റെ ഉള്ളിലെ യഥാര്‍ത്ഥ രൂപം പുറത്തുവരുമെന്ന പേടിയില്ല,  താൻ ആ പരിപാടി കാണാറില്ലെന്നും രമ്യ പറഞ്ഞു.